Friday 23 April 2021 12:45 PM IST : By സ്വന്തം ലേഖകൻ

ചുവപ്പഴകിൻ രാജകുമാരിയായ്...! ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് സാനിയ

saniya

മാലി ദ്വീപിൽ നിന്നുള്ള തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയയുവനായിക സാനിയ അയ്യപ്പൻ. മാലി ദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ പകർത്തിയതാണ് ചിത്രം. സ്റ്റൈലിഷ് ലുക്കിലാണ് ചിത്രത്തിൽ താരം.

സാനിയ ഇക്കുറി ജന്മദിനം ആഘോഷിച്ചതും മാലിദ്വീപ്പിൽ വച്ചാണ്. അതേ സമയം താരത്തിന്റെ പുതിയ ചിത്രം ‘കൃഷ്ണൻ കുട്ടി പണി തുടങ്ങി’ അടുത്തിടെ പ്രദർശനത്തിനെത്തിയിരുന്നു.