Friday 05 August 2022 02:36 PM IST : By സ്വന്തം ലേഖകൻ

പച്ച ഘരാര സെറ്റില്‍ അതിസുന്ദരിയായി സാറ ടെൻഡുൽക്കർ; വസ്ത്രത്തിന്റെ വില 65000 രൂപ, ചിത്രങ്ങള്‍

sara5546ghui

മോഡലിങ് രംഗത്ത് സജീവമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകള്‍ സാറ ടെൻഡുൽക്കർ. പച്ച ഘരാര സെറ്റിലുള്ള സാറയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്.

ഫ്ലോറൽ പ്രിന്റുകളുള്ള മിനി ചോളി, ഘരാര പാന്റ്, ദുപ്പട്ട എന്നിവ ചേരുന്നതാണ് ഈ സെറ്റ്. 65000 രൂപയാണ് ഈ ഘരാര സെറ്റിന്റെ വില. മാംഗ് ടിക്കയും കമ്മലുമാണ് ആക്സസറീസ്. ഗ്ലോസി മേക്കപ്പില്‍ അതിസുന്ദരിയാണ് സാറ. 

sara-tendulkar.jpg.image.845.440

കഴിഞ്ഞ വർഷം ഫാഷന്‍ ലോകത്ത് എത്തിയ സാറ ഈ വർഷം തുടർച്ചയായി ക്യാംപെയ്നുകളുടെ ഭാഗമാവുകയാണ്. സെലിബ്രിറ്റി ഡിസൈനർ അനിത ഡോംഗ്രെയുടെ എത്‌നിക് കലക്‌ഷനായ ഹോമേജ് ആണ് സാറ അവതരിപ്പിച്ചത്.‌

1.

2.

3.

Tags:
  • Celebrity Fashion
  • Fashion