Thursday 31 May 2018 02:20 PM IST : By സ്വന്തം ലേഖകൻ

ക്യാറ്റ്സ്യൂട്ടിൽ തിളങ്ങി സെറീന; ’സൂപ്പർഹീറോ ഔട്ഫിറ്റെ’ന്ന് പുകഴ്‌ത്തി അലക്സിസ് ഒഹാനിയൻ

catsuit1

പ്രസവശേഷം ആദ്യമായി ടെന്നീസ് കോർട്ടിലെത്തുന്ന സെറീന വില്യംസിന്റെ ഓപ്പണിങ് മാച്ച് കാണികൾക്കിടയിലിരുന്നു കണ്ട ഭർത്താവ് അലക്സിസ് ഒഹാനിയൻ സെറീന അണിഞ്ഞിരുന്ന വസ്ത്രത്തെ പുകഴ്ത്തിയത് ഇങ്ങനെ; സൂപ്പർഹീറോ ഔട്ഫിറ്റ്! ഫ്രെഞ്ച് ഓപ്പണിലെ താരത്തിന്റെ ഗംഭീര മടങ്ങിവരവ് ശ്രദ്ധിക്കപ്പെട്ടത് ഇങ്ങനെ. ക്യാറ്റ്സ്യൂട്ട് ഫാഷൻ വസ്ത്രം ധരിച്ചുകൊണ്ടാണ് സെറീന കാണികളുടെ കയ്യടി നേടിയത്.

കറുപ്പുനിറത്തിലുള്ള നൈക്ക് ‘ക്യാറ്റ് സ്യൂട്ടും’ ചുവന്ന വെയ്സ്റ്റ് ബാൻഡും ധരിച്ചാണ് സെറീന കോർട്ടിൽ ഇറങ്ങിയത്. ഷോർട്ട്‌ സ്‌ലീവുള്ള ഈ ബോഡി സ്യൂട്ടിന്റെ പ്രധാന ഭാഗം നീളൻ ലെഗ്ഗിങ്ങ്സാണ്. സെറീന മുൻപും ഇത്തരം ഔട്ട്ഫിറ്റിൽ കളിക്കളത്തിൽ ഇറങ്ങിയിട്ടുണ്ട്. എങ്കിലും അതിസങ്കീർണമായ പ്രസവത്തിന്റെ ഭാഗമായി സി– സെക്‌ഷൻ ശസ്ത്രക്രിയ കഴിഞ്ഞ് എട്ടുമാസത്തിനു ശേഷമാണ് ഈ വസ്ത്രം അണിയുന്നത്.

മത്സരശേഷം ട്വിറ്ററിൽ ചിത്രം പങ്കുവച്ച് സെറീന കുറിച്ചതിങ്ങനെ; ക്യാറ്റ് സ്യൂട്ട് വസ്ത്രം ധരിക്കാൻ തയാറാണോ? ബുദ്ധിമുട്ടേറിയ പ്രസവകാലം കഴിഞ്ഞു പഴയ ഫോമിലേക്ക് മടങ്ങിയെത്തേണ്ട എല്ലാ അമ്മമാരോടും, ഇതാണ് വഴി. എനിക്കതിനു കഴിഞ്ഞെങ്കിൽ നിങ്ങൾക്കും കഴിയും.’’ ശരീരം ഇറുകിക്കിടക്കുന്ന ടെറ്റ്സ് പോലുള്ള വസ്ത്രമായതിനാൽ ബ്ലഡ് ക്ലോട്ട് പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞെന്നും സെറീന പറഞ്ഞു. ചിത്രങ്ങൾ കാണാം;

1.

TENNIS-FRENCHOPEN/

2.

catsuit4

3.

catsuit7

4.

catsuit6

5.

catsuit3

6.

catsuit2