Tuesday 16 March 2021 02:19 PM IST : By സ്വന്തം ലേഖകൻ

‘ശകുന്തള’യാകാനൊരുങ്ങി സാമന്ത; സാരി ലുക്കിൽ ആരാധകരുടെ മനം കവർന്ന് താരസുന്ദരി, ചിത്രങ്ങൾ

samantha334ddgg455

ശകുന്തളയായി വേഷമിടാൻ ഒരുങ്ങുകയാണ് തെന്നിന്ത്യൻ താരസുന്ദരി സാമന്ത. പുരാണകഥയെ ആസ്പദമാക്കി സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖര്‍ ഒരുക്കുന്ന ‘ശാകുന്തളം’ എന്ന ചിത്രത്തിലാണ് സാമന്ത മുഖ്യവേഷത്തിൽ എത്തുന്നത്. ചിത്രത്തിൽ ദുഷ്യന്തനായി ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹന്‍ വേഷമിടുന്നു.

‘ശാകുന്തള’ത്തിന്റെ ലോഞ്ചിങ് വേളയിൽ സാരി ലുക്കിലെത്തിയ സാമന്ത ആരാധകരുടെ മനം കവർന്നു. ഇഷാൻ ഗിരിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഓഫ് വൈറ്റ് നിറത്തിലുള്ള സാരിയും മാച്ചിങ് ഡിസൈനർ ബ്ലൗസുമാണ് സാമന്ത അണിഞ്ഞിരുന്നത്. എലഗന്റ് ലുക്കിലാണ് താരം. ചിത്രങ്ങൾ കാണാം... 

1.

2.

Tags:
  • Celebrity Fashion
  • Fashion