Wednesday 03 July 2019 11:56 AM IST : By സ്വന്തം ലേഖകൻ

ശ്ലോക ആകാശ് അംബാനിയുടെ ചിത്രശലഭ ചെരുപ്പ്! വിലകേട്ട് കണ്ണുതള്ളി ഫാഷൻ ലോകം

shloka

നിത അംബാനിയുടെ ബാഗിന്റെ വില സമ്മാനിച്ച ഷോക്കിൽ നിന്നും ഇനിയും ആരും പുറത്തു വന്നിട്ടില്ല. 2.6 കോടി രൂപ വിലമതിക്കുന്ന ബാഗുമായി വാർത്തകളിൽ നിറഞ്ഞ നിത ആഡംബര ഫാഷൻ സങ്കൽപ്പങ്ങളുടെ നേര്‍ ചിത്രമായിരുന്നു.

പ്രമുഖ ബ്രാന്‍ഡായ ഹെർമിസിന്റെ ബിർകിൻ ബാഗാണ് നിത ഉപയോഗിക്കുന്നത്. ആഡംബരത്തിനു പ്രശ്സതമായ ഹെര്‍മിസ്, ഹോളിവുഡ് താരങ്ങളുടെ വിശ്വസ്ത ബ്രാൻഡാണ്. ലോകത്തെ ഏറ്റവും വില കൂടിയ ബാഗ് എന്ന വിശേഷണവും ബിർകിന് സ്വന്തം. ഹിമാലയത്തിൽ കാണപ്പെടുന്ന ഒരിനം ചീങ്കണ്ണിയുടെ തോല്‍ ഉപയോഗിച്ചാണ് ബാഗ് നിർമിക്കുന്നതത്രേ.

ഇപ്പോഴിതാ നിതയ്ക്കു പിന്നാലെ മരുമകൾ ശ്ലോകയുടെ ചെരുപ്പിന്റെ വില കേട്ട് കണ്ണു തള്ളിയിരിക്കുകയാണ് ഫാഷൻ ലോകം. ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ വിരമിക്കൽ ചടങ്ങിന് എത്തിയതാണ് ആകാശ് അംബാനിയും ശ്ലോകയും.  വെള്ള ഓഫ് ഷോൾഡർ ടോപും ആകാശ നീല സ്കർട്ടും അണിഞ്ഞ് സ്റ്റൈലിഷ് ലൂക്കിലാണ് ശ്ലോക എത്തിയത്. 

ഡയമണ്ട് കമ്മലുകളും വൈറ്റ് ബാൻഡ് വാച്ചും കൂടുതൽ ആകർഷണീയമാക്കി. എന്നാൽ ഇതിന്റെ ഇടയിലും താരം ശ്ലോകയുടെ ചെരുപ്പായിരുന്നു. സൊഫിയ വെബ്സ്റ്റേഴ്സ് ഐകോണിക് ബട്ടർഫ്ലൈ ഡിസൈനർ ചെരിപ്പാണിത്. പിറകിലുള്ള ചിത്രശലഭത്തിന്റെ രൂപമാണ് ചെരിപ്പിന്റെ പ്രത്യേകത. നിരവധി സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഡിസൈനർ ചെരിപ്പ് ആണിത്. 

50,000 രൂപയാണു വില. പല ഡിസൈനിലും നിറത്തിലും ലഭ്യമാണ്. ചെരിപ്പിന്റെ വില അത്ഭുതപ്പെടുത്തുന്നതാണെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാൽ അംബാനി കുടുംബത്തിന് 50,000 നിസാര തുകയാണെന്നാണ് ചിലരുടെ പക്ഷം. ഏതായാലും ഫാഷൻ ലോകത്ത് ഈ ചിത്രശലഭചെരുപ്പ് താരമായി.