Wednesday 28 March 2018 04:25 PM IST : By സ്വന്തം ലേഖകൻ

ലക്ഷം രൂപയില്‍ താഴെ വില വരുന്ന ഗൗണ്‍, സിംഗിള്‍ പീസ് നെക്ലേസ്; സിമ്പിളായി ഒരുങ്ങി ആകാശിന്റെ ശ്ലോക!

akash-sloka1

ഏറെ കാലത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ മാര്‍ച്ച് 24 നാണ് മുകേഷ് അംബാനിയുടെ മൂത്ത മകന്‍ ആകാശ് അംബാനിയുടെ വിവാഹ നിശ്ചയം പ്രണയിനിയും റോസി ബ്ലൂ ഡയമണ്ട്സ് ഉടമയുടെ മകളുമായ ശ്ലോക മേത്തയുമായി കഴിഞ്ഞത്. ഗോവയിൽ നടന്ന ലളിതമായ വിവാഹ നിശ്ചയ ചടങ്ങിനു പുറമെ കഴിഞ്ഞ ദിവസം സിനിമാ–ബിസിനസ് രംഗത്തെ സുഹൃത്തുക്കൾക്കായി അംബാനി കുടുംബം ഗ്രാന്റ് പാർട്ടിയും ഒരുക്കിയിരുന്നു. മുംബൈയിലെ വസതിയിൽ വച്ചു നടന്ന പാർട്ടിയിൽ ഷാരൂഖ് ഖാനും കരൺ ജോഹറഉം ഐശ്വര്യ റായ് ബച്ചനും കത്രീന കൈഫും  തുടങ്ങി ബോളിവുഡിലെ പ്രമുഖരെല്ലാം പങ്കെടുത്തിരുന്നു.

എന്നാല്‍ കോടീശ്വര പുത്രി ആയിട്ടും സിംപിളായി എത്തിയ വധു ശ്ലോക മേത്തയായിരുന്നു ചടങ്ങിലെ താരം. ഒരു ലക്ഷം രൂപയില്‍ താഴെ മാത്രം വില വരുന്ന സിംപിള്‍ ഗൗണ്‍ അണിഞ്ഞായിരുന്നു ശ്ലോക ഗോവയിലെ ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്.  കഴിഞ്ഞ ദിവസം നടന്ന പാർട്ടിയിലും വളരെ സിംപിള് ആയിരുന്നു ശ്ലോക.  സിംഗിള്‍ പീസ് നെക്ക്ലേസും സിംപിള്‍ ഹെയര്‍ സ്റ്റൈലും എല്ലാം കോടീശ്വരപുത്രിയെ വ്യത്യസ്തയാക്കി.


നല്ല സുഹൃത്തുക്കളായി തുടങ്ങി പ്രണയത്തിലേക്കു വഴിമാറിയ തങ്ങൾ ഏറെ ഭാഗ്യമുള്ളവരാണ്, ഒപ്പം ഇത്രയേറെ പിന്തുണ നൽകുന്ന കുടുംബങ്ങളെ ലഭിച്ചതും ഭാഗ്യമാണെന്നാണ് വിരുന്നില്‍ ശ്ലോക പറഞ്ഞത്. ആകാശും ശ്ലോകയും ധീരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിൽ ഒന്നിച്ചു പഠിച്ചവരാണ്. ഒരുമിച്ചു പഠിച്ചപ്പോൾ തുടങ്ങിയ ബന്ധമാണു വിവാഹത്തിലെത്തുന്നത്. റസൽ മേത്തയുടെയും  മോണയുടെയും മൂന്നു മക്കളിൽ ഇളയവളാണു ശ്ലോക.

akash_shloka

ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശ്ലോക നിലവിൽ റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടർമാരിലൊരാണ്. റിലയൻസ് ജിയോയുടെ ചുമതലയാണ് ആകാശിന്. ഡിസംബറിലാകും വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍.