Tuesday 05 October 2021 12:41 PM IST : By സ്വന്തം ലേഖകൻ

പന്ത്രണ്ടാം വയസിൽ കാറപകടം, പേസ്മേക്കറിൽ മിടിക്കുന്ന ഹൃദയവുമായി പോരാട്ടം; അമേരിക്കയുടെ മുഖശ്രീയാകാൻ ഒരുങ്ങി ശ്രീസായ്നി

shree-saini77754fg

മിസ് വേ‍ൾഡ് മത്സരത്തിൽ അമേരിക്കയെ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യൻ വംശജയായ മിടുക്കി. ശ്രീസായ്നി വെറുമൊരു മത്സരാർത്ഥിയല്ല, പേസ്മേക്കറിൽ മിടിക്കുന്ന ഹൃദയവുമായി ജീവിതത്തോട് പോരാടുകയാണ് അവർ. ഇച്ഛാശക്തിയുടെ പ്രതീകമെന്നാണ് ശ്രീസായ്നിയെ ഫാഷൻ ലോകം വിശേഷിപ്പിക്കുന്നത്. 

sreesainiyyytbjj778

മിസ് വേൾഡ് അമേരിക്കയാകുന്ന ആദ്യത്തെ ഇന്ത്യൻ വംശജയാണെന്നു മാത്രമല്ല, ആദ്യ ഏഷ്യക്കാരി കൂടിയാണ് ശ്രീസായ്നി. മിസ് വേൾഡ് അമേരിക്കയുടെ ലൊസാഞ്ചലസ് ആസ്ഥാനത്തു കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലാണു വാഷിങ്ടൻ സംസ്ഥാനത്തു നിന്നുളള ശ്രീ സുന്ദരിപ്പട്ടം നേടിയത്. 

sreesaini888

പന്ത്രണ്ടാം വയസിലാണ് ശ്രീസായ്നിയുടെ ജീവിതത്തെ മാറ്റിമറിച്ച വാഹനാപകടമുണ്ടായത്. അതിനുശേഷമാണ് ശ്രീയുടെ ഹൃദയത്തോട് ചേർന്ന് പേസ്മേക്കർ മിടിച്ച് തുടങ്ങിയത്. കാറപകടത്തിൽ ശ്രീയുടെ മുഖത്തിനു സാരമായ പൊള്ളലേൽക്കുകയും ചെയ്തിരുന്നു. അമ്മ നൽകിയ പിന്തുണയും കരുത്തുമായിരുന്നു ശ്രീയെ പ്രതിസന്ധികൾ മറികടക്കാൻ പ്രാപ്തയാക്കിയത്. 

miss-americaa44fhhhg

വാഷിങ്ടൺ സർവകലാശാലയിൽ നിന്ന് ജേണലിസം പഠനം പൂർത്തിയാക്കിയ ശ്രീ സാമൂഹിക സേവനരംഗത്തും സജീവമാണ്. ഡിസംബറിൽ പ്യൂർട്ടോറിക്കോയിൽ വച്ചാണ് ലോകസുന്ദരി മൽസരം നടക്കുക. അമേരിക്കയുടെ മുഖശ്രീയാകാനുള്ള തയാറെടുപ്പിലാണ് ശ്രീസായ്നി.

Tags:
  • Fashion