Tuesday 01 June 2021 01:14 PM IST : By സ്വന്തം ലേഖകൻ

മഞ്ഞ ഔട്ട്ഫിറ്റിൽ മിന്നിത്തിളങ്ങി ശിൽപ ഷെട്ടി; മനോഹരമായ ജോർജറ്റ് ഷറാറ സെറ്റിന്റെ വില 98,000 രൂപ!

silpasshhee4422344

മഞ്ഞ ഔട്ട്ഫിറ്റിൽ മിന്നിത്തിളങ്ങി ബോളിവുഡ് സുന്ദരി ശിൽപ ഷെട്ടി. സൂപ്പർ ഡാൻസർ ചാപ്റ്റർ ഫോറിന്റെ ഫ്ലോറിലാണ് മനം മയക്കുന്ന ലുക്കിൽ താരമെത്തിയത്. ഇൻസ്റ്റഗ്രാമിലൂടെയാണ് മനോഹര വിഡിയോ ശിൽപ പങ്കുവച്ചത്. 

മഞ്ഞ നിറത്തിലുള്ള ജോർജറ്റ് ഷറാറ സെറ്റ് ധരിച്ച് ക്യാറ്റ് വാക്ക് നടത്തുന്ന ശിൽപയുടെ വിഡിയോ ഇതിനോടകം വൈറലായി. സീമ ഗുജ്റാളിന്റെ ഫാഷൻ ലേബലിൽ നിന്നുള്ളതാണ് ഈ വസ്ത്രം. 98,000 രൂപയാണ് വസ്ത്രത്തിന്റെ വില. 

സിൽവർ വളകള്‍, ജുംക, മൂക്കുത്തി, മോതിരം തുടങ്ങിയ ആക്സസറീസ് ലുക്കിന് പകിട്ട് കൂട്ടുന്നു. സിൽവർ ചെരിപ്പാണ് പെയർ ചെയ്തിരിക്കുന്നത്. സഞ്ജന ബത്രയാണ് ശിൽപയെ സ്റ്റൈൽ ചെയ്തത്.

1.

2.

shilpa-shetty-1

3.

Tags:
  • Bollywood Fashion
  • Fashion