Friday 26 April 2019 10:55 AM IST : By സ്വന്തം ലേഖകൻ

മഞ്ഞയുടുപ്പി‌ൽ മനം കവർന്ന് സോനം കപൂർ; വസ്ത്രത്തിന്റെ വില കേട്ട് ഞെട്ടി ആരാധകർ!

sonam-yellow21

മനോഹരമായ ചിരിച്ച് ആരാധകരുടെ മനം കവർന്ന താരമാണ് ബോളിവുഡ് സുന്ദരി സോനം കപൂര്‍. വ്യത്യസ്തമായ ഔട്‍ഫിറ്റുകളിൽ തിളങ്ങാറുള്ള സോനത്തിന്റെ മഞ്ഞ നിറത്തിലുള്ള വസ്ത്രമാണ് ഇപ്പോൾ ബിടൗണിൽ ചർച്ചാവിഷയം. വസ്ത്രത്തിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ എന്നാണു റിപ്പോർട്ടുകൾ. ഫില ഇന്ത്യ വെജ് നോണ്‍വെജ് സ്നീക്കര്‍ ലോഞ്ച് ചടങ്ങില്‍ സോനം പങ്കെടുക്കാനെത്തിയപ്പോള്‍ അണിഞ്ഞ വസ്ത്രമാണ് ചര്‍ച്ചയായിരിക്കുന്നത്.

sonam9765

മസ്റ്റാർഡ് യെല്ലോ നിറത്തില്‍ പഫ് കൈയുള്ള സില്‍വിയ തെരാസ്സി മിയോസോട്ടിസ് ഡ്രസ്സാണ് സോനം അണിഞ്ഞത്‌. ഈ വസ്ത്രത്തിനു 980 ഡോളറാണ് സോനം ചിലവാക്കിയത്. അതായത് ഇന്ത്യൻ മണി ഏകദേശം 67, 985 രൂപ. 'സ്റ്റൈലിഷ് സ്റ്റാര്‍' എന്ന വിളിപ്പേരുള്ള താരത്തിന് വസ്ത്രം വാങ്ങാൻ യാതൊരു പിശുക്കുമില്ലെന്നാണ് ബോളിവുഡിന്റെ അണിയറ സംസാരം. ദുൽഖർ സൽമാനൊപ്പം ആദ്യമായി അഭിനയിക്കുന്ന സോയ ഫാക്ടറാണ് സോനത്തിന്റെ ഏറ്റവും പുതിയ ചിത്രം.