Saturday 02 February 2019 01:01 PM IST : By സ്വന്തം ലേഖകൻ

ഇതാണ് ‘തമിഴ് സാരി’! വെറൈറ്റി കോസ്റ്റ്യൂമിൽ തിളങ്ങി സോനം കപൂർ

sonam

ബോളിവുഡ് താരങ്ങളുടെ വസ്ത്രധാരണത്തിലെ പുതുമകൾ മലയാളികൾക്കിടയിൽ സജീവ ചർച്ചയാകാറുണ്ട്. ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, കരീന കപൂര്‍ തുടങ്ങി സോനം കപൂര്‍ വരെയുള്ളവർ വസ്ത്രലോകത്തെ പുത്തർ ട്രെൻഡുകളുടെ പ്രചാരകരാണ്. അതിൽ തന്നെ എടുത്തു പറയേണ്ട ഒരു പേരാണ് സോനം കപൂറിന്റെത്. അഭിനയം കൊണ്ടും അഭിപ്രായങ്ങള്‍ കൊണ്ടുമെന്ന പോലെ അണിയുന്ന വസ്ത്രം കൊണ്ടും സോനം ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്.

കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന തന്റെ പുതിയ ചിത്രം ‘ഏക് ലഡ്കി കൊ ദേഖാ തൊ ഐസാ ലഗാ’ യുടെ സ്ക്രീനിങ്ങിന് താരമെത്തിയതും വെറൈറ്റി ലുക്കിലാണ്.

തമിഴ് അക്ഷരങ്ങള്‍ പ്രിന്റ ് ചെയ്ത ക്രീം നിറത്തിലുള്ള സാരിയായിരുന്നു സ്ക്രീനിങ്ങിനെത്തിയപ്പോള്‍ സോനം ധരിച്ചിരുന്നത്. സാരിയില്‍ നിറയെ അക്ഷരങ്ങൾ പ്രിന്റ ് ചെയ്തിരുന്നു. സോനത്തിനായി ഫാഷന്‍ ഡിസൈനര്‍ മസാബ ഗുപ്തയാണ് ഈ അക്ഷരമാല സാരി ഡിസൈന്‍ ചെയ്തത്. സോനത്തിന്റെ പേരു തന്നെയായിരുന്നു സാരിയില്‍ പ്രിന്റ ് ചെയ്തിരുന്നതെന്നതാണ് മറ്റൊരു കൗതുകം.

സോനത്തിന്റെ പിതാവും നടനുമായ അനില്‍ കപൂറിനും ചിത്രത്തിലെ നായകന്‍ രാജ്കുമാര്‍ റാവുവിനും മറ്റു താരങ്ങള്‍ക്കുമൊപ്പമാണ് സോനം സ്ക്രീനിങ്ങിൽ പങ്കെടുത്തത്.

1

sonam-4

2

sonam-2

3

sonam-3

4

sonam-1