Wednesday 01 August 2018 03:13 PM IST : By സ്വന്തം ലേഖകൻ

സുന്ദരിപ്പെണ്ണായ് സുഹാന; ഫൊട്ടോഷൂട്ട്–വിഡിയോ

suhana

ബി ടൗണിലെ ഗ്ലാമർ ഗേളാണ് ഷാരൂഖ് ഖാന്റെയും ഗൗരിഖാന്റെയും പ്രിയപുത്രി സുഹാന. സിനിമയിൽ മുഖം കാട്ടിയിട്ടില്ലെങ്കിലും ക്യാമറക്കണ്ണുകൾക്കെന്നും പ്രിയങ്കരിയാണ് ഈ താരപുത്രി. സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റം സംബന്ധിച്ച ഊഹാപോഹങ്ങൾ ഉയരുന്നതിനിടെ മറ്റൊരു വിശേഷമാണ് ഇപ്പോൾ ബി ടൗണിൽ നിറഞ്ഞു നിൽക്കുന്നത്.

വോഗ് മാഗസിനു വേണ്ടിയുള്ള സുഹാനയുടെ ഫൊട്ടോഷൂട്ട് വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. അടിപൊളി മേക്ക് ഓവറിൽ ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ട സുഹാനയെ ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

സുഹാനയുടെ ഫൊട്ടോഷൂട്ട് വിഡിയോ;