Friday 06 November 2020 12:34 PM IST : By സ്വന്തം ലേഖകൻ

‘ഈ ബാർബി ഡോളിനെ കണ്ടാൽ പേടി തോന്നില്ല’; ഹാലോവീൻ ആഘോഷമാക്കി സണ്ണിയും കുടുംബവും, ക്യൂട്ട് ചിത്രങ്ങൾ

sunny-hallo11

സൂപ്പർ ക്യൂട്ട് ലുക്കിൽ ബോളിവുഡ് താരം സണ്ണി ലിയോൺ. ഹാലോവീൻ ഡേ ആഘോഷങ്ങളുടെ ഭാഗമായാണ് സണ്ണിയും ഭർത്താവ് ഡാനിയൽ വെബറും കളർഫുൾ വസ്ത്രങ്ങളിഞ്ഞ് പ്രത്യക്ഷപ്പെട്ടത്. മനോഹരമായ നീലയും പിങ്കും നിറത്തിൽ സ്കാരി ബാർബി ഡോളിന്റെ വേഷത്തിലാണ് സണ്ണി. ചിത്രങ്ങൾ ഇതിനോടകം വൈറലായി. കുടുംബം മുഴുവൻ ഒരുമിച്ച് ലോസ് ഏഞ്ചൽസിലാണ് ഇത്തവണ ഹാലോവീൻ ഡേ ആഘോഷിച്ചത്.

sunnu-haallp3

പിങ്ക് ടീഷർട്ടുകൾ, വെള്ളി ഷൂസ്, പിങ്ക് മുടി എന്നിവയും നീല നിറത്തിലുള്ള വസ്ത്രവും ധരിച്ചുകൊണ്ടാണ് സണ്ണി ബാർബി ഡോളിന്റെ ഭയപ്പെടുത്തുന്ന രൂപത്തിൽ എത്തിയത്. സണ്ണിയും ഡാനിയലും രസകരമായ കാർട്ടൂൺ കഥാപാത്രങ്ങളായി മാറിയപ്പോൾ മക്കളായ നിഷ, അഷർ, നോവ എന്നിവരും രസകരമായ വസ്ത്രങ്ങൾ ധരിച്ചു. “ഹാപ്പി ഹാലോവീൻ! ഈ വർഷം എല്ലാവരും ആസ്വദിച്ചുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ വർഷത്തെ എന്റെ ഏറ്റവും പ്രിയപ്പെട്ട അവധിദിനം.”- സണ്ണി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. 

1.

sunny-hallo12

2.

sunny-hallo14

3.

sunny-hallo6

4.

Tags:
  • Celebrity Fashion
  • Fashion