Thursday 15 September 2022 03:08 PM IST : By സ്വന്തം ലേഖകൻ

‘വലിയ ബോർഡറുള്ള സാരി ധരിക്കരുത്, കൂടുതൽ ചെറുതായി തോന്നും’; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ദിവ്യദർശിനി

ddfassffggg

ഉയരക്കുറവ് ഉള്ളവര്‍ വസ്ത്രം ധരിക്കുമ്പോള്‍ പല വിമര്‍ശനങ്ങളും ഉയര്‍ന്നു വരാറുണ്ട്. ഇത്തരം ചില പരിഹാസങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അവതാരകയും നടിയുമായ ദിവ്യദര്‍ശിനി. വലിയ ബോർഡറുള്ള സാരി ധരിച്ചാല്‍ നിങ്ങളെ കൂടുതൽ ചെറുതായി തോന്നിക്കും എന്നു പലരും പറയാറുണ്ടെന്ന് ദിവ്യദർശിനി സമൂഹമാധ്യമത്തിൽ കുറിക്കുന്നു. ഇതോടൊപ്പം വലിയ ബോർഡറുള്ള സാരി ധരിച്ചുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. 

‘‘വലിയ ബോർഡറുള്ള സാരി ധരിക്കരുത്. നിങ്ങളെ കൂടുതൽ ചെറുതായി തോന്നും. ഇത് ഞാൻ ഒരുപാട് തവണ കേട്ടിട്ടുണ്ട്. അത് കുഴപ്പമില്ല ഡിഡി. നിനക്ക് ഇഷ്ടമാണെങ്കിൽ ധരിക്കൂ എന്നു ഞാൻ അപ്പോഴെല്ലാം സ്വയം പറയും. ബുദ്ധിയിലും പെരുമാറ്റത്തിലും വാക്കുകളിലുമാണ് നിങ്ങളുടെ ഉയരമുള്ളത്. അല്ലാതെ ശരീരത്തിന്റെ നീളത്തിലല്ല’’– ദിവ്യദർശിനി കുറിച്ചു. വലിയ വയലറ്റ് ബോർഡറുള്ള വെള്ള സാരിയിലുള്ള ചിത്രമാണ് താരം ഇതോടൊപ്പം പങ്കുവച്ചത്.

തമിഴ് ടെലിവിഷൻ താരമായ ദിവ്യദർശിനി ‘കോഫി വിത് ഡിഡി’ എന്ന പരിപാടിയുടെ അവതാരകയാണ്. ഡിഡി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. 

Tags:
  • Celebrity Fashion
  • Fashion