Monday 25 July 2022 04:31 PM IST : By സ്വന്തം ലേഖകൻ

ബലന്‍സിയാഗ ടേപ്പ് വസ്ത്രമാക്കി ധരിച്ച് അമേരിക്കന്‍ ഗായിക ലിസ്സോ; മാതൃക കിം കർദാഷിയാന്‍, കവര്‍ഷൂട്ട് വൈറല്‍

lizzo-uk-coverr

ബലന്‍സിയാഗ ടേപ്പ് വസ്ത്രമാക്കി അമേരിക്കന്‍ ഗായികയും ഗ്രാമി പുരസ്ക്കാര ജേതാവുമായ ലിസ്സോ. അമേരിക്കൻ സൂപ്പർ മോഡൽ കിം കർദാഷിയാനെ മാതൃകയാക്കിയാണ് ലിസ്സോ എല്ലേ യുകെ മാഗസീന്റെ കവര്‍ഷൂട്ടിനായി ബലന്‍സിയാഗ ടേപ്പ് ചുറ്റിയെത്തിയത്.

2022 പാരിസ് ഫാഷൻ വീക്കിൽ, കുറ്റകൃത്യവും അപകടവും നടന്ന സ്ഥലങ്ങളിൽ മുന്നറിയിപ്പിനായി പൊലീസ് ഉപയോഗിക്കാറുള്ള ഡക്റ്റ് ടേപ്പ് ചുറ്റിയെത്തി കിം കര്‍ദാഷിയാൻ ശ്രദ്ധ നേടിയിരുന്നു. ലക്ഷ്വറി ഫാഷൻ ബ്രാൻഡ് ബാലൻസിയാഗയുടെ പേര് പ്രിന്റ് ചെയ്ത ടേപ്പ് ആണു കിം അന്ന് ഉപയോഗിച്ചത്. 

ഫോട്ടോഷൂട്ടിനിടയിലെ രസകരമായ നിമിഷങ്ങൾ ലിസ്സോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. ഇരുണ്ട നിറവും തടിച്ച ശരീരവും കാരണം മറ്റുള്ളവരുടെ അംഗീകാരം നേടിയെടുക്കാന്‍ കഷ്ടപ്പെടേണ്ടി വന്നതായി ലിസ്സോ മാഗസിനു നൽകിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഫാഷന്‍ രംഗത്ത് ഏതു ശരീരപ്രകൃതിയുള്ളവർക്കും സ്ഥാനം ഉണ്ടാകണമെന്നും ലിസ്സോ പറഞ്ഞു. 

Tags:
  • Hollywood Fashion
  • Fashion