Thursday 24 December 2020 11:34 AM IST : By സ്വന്തം ലേഖകൻ

രാജകുമാരികളെ പോലെ മനം കവർന്ന് സാന്ദ്രയുടെ തങ്കവും കൊലുസുവും; ക്യൂട്ട് ഫൊട്ടോഷൂട്ട് ചിത്രങ്ങൾ

thankam-kolusuu334

നടിയും നിർമാതാവുമായ സാന്ദ്ര തോമസിന്റെ കൊച്ചുസുന്ദരികൾ തങ്കത്തിന്റെയും കൊലുസിന്റെയും ക്യൂട്ട് ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് രണ്ടര വയസ്സുകാരികളായ കാത്ലിൻ, കെൻഡൽ എന്നിവരുടെ മനോഹര ചിത്രങ്ങൾ സാന്ദ്ര പങ്കുവച്ചത്.

ഉമ്മുകുൽസു, ഉമ്മിണിത്തങ്ക എന്നീ പേരുകളിലാണ് ഇരട്ടക്കുരുന്നുകൾ അറിയപ്പെടുന്നത്. കൊഞ്ചലുകളും കളിചിരികളുമായി ആളുകളുടെ മനം കവരുന്ന ഇരുവർക്കും സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. 

പ്രശസ്ത ഡിസൈനറായ ടിയ നീൽ ആണ് തങ്കകൊലുസുവിന്റെ ഉടുപ്പുകൾ ഒരുക്കിയത്. ഫ്ലവർ ക്രൗണുകളണിഞ്ഞ് പ്രിൻസസിനെ പോലെ തിളങ്ങുകയാണ് ഇരുവരും. കുരുന്നുകൾക്ക് കൂട്ടായി നടി ദീപ്തി സതിയും ഫോട്ടോഷൂട്ടിൽ ഉണ്ട്. ട്യൂസ്‌ഡേ ലൈറ്റ്‌സ് ആണ് ഫൊട്ടോഗ്രഫി. മേക്കപ്പ് ജീന സ്റ്റുഡിയോ. ചിത്രങ്ങൾ കാണാം; 

1.

2.

3.

4.

5.

6.

7.

Tags:
  • Celebrity Fashion
  • Fashion