Friday 12 February 2021 01:00 PM IST : By സ്വന്തം ലേഖകൻ

തെലങ്കാനയുടെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ഗേൾ; മിസ് ഇന്ത്യ 2020 കിരീടം ചൂടി മാനസ വാരണാസി, ചിത്രങ്ങൾ

manasa2233

വിഎൽസിസി ഫെമിന മിസ് ഇന്ത്യ 2020 സൗന്ദര്യ കിരീടം തെലങ്കാന സ്വദേശിയായ മാനസ വാരണാസി സ്വന്തമാക്കി. ഹരിയാനയുടെ മണിക ഷിയോഖണ്ടിനാണ് ഗ്രാന്റ് ഇന്ത്യ പട്ടം. ഉത്തര്‍പ്രദേശിൽ നിന്നുള്ള മാന്യ സിങ്ങാണ് റണ്ണറപ്. ബുധനാഴ്ച വൈകീട്ടായിരുന്നു ഫൈനൽ റൗണ്ട് മത്സരങ്ങൾ. 

manass33221

മിസ് ഇന്ത്യ 2019 സുമൻ രത്തൻ സിങ്ങാണ് മാനസയെ കിരീടം അണിയിച്ചത്. 2021 ഡിസംബറിൽ നടക്കുന്ന 70ാമത് മിസ് വേൾഡ് സൗന്ദര്യ മത്സരത്തിൽ മാനസ ഇന്ത്യയെ പ്രതിനിധീകരിക്കും. 23 വയസ്സുകാരി മാനസ ഫിനാൻഷ്യൻ ഇൻഫർമേഷൻ എക്സ്ചേഞ്ചിൽ അനലിസ്റ്റ് ആണ്. 

Manasa-Varanasi_6024bd8fa7d49

അഭിനേതാക്കളായ നേഹ ദൂപിയ, ചിത്രംഗത സിങ്, പുൽക്കിത് സമ്രാട്ട്, പ്രശസ്ത ഡിസൈനർമാരായ ഫാൽഗുനി, ഷെയ്ൻ പീകോക്ക് എന്നിവരായിരുന്നു സൗന്ദര്യ മത്സരത്തിന്റെ വിധികർത്താക്കൾ. 

manasss444
Tags:
  • Fashion