Thursday 29 September 2022 11:41 AM IST : By സ്വന്തം ലേഖകൻ

വൈന്‍ നിറത്തിലുള്ള സാരിയില്‍ അതിമനോഹരി;‌ എലഗന്റ് ലുക്കില്‍ തൃഷ, ചിത്രങ്ങള്‍

thrisha-ponni7788

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന, മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ നാളെ തിയറ്ററുകളില്‍ എത്തുകയാണ്. തൃഷയാണ് ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നത്. തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ മുംബൈയിലും മറ്റുമായി പുരോഗമിക്കുകയാണ്.  പ്രൊമോഷന്‍ ചടങ്ങില്‍ സാരിയില്‍ അതിമനോഹരിയായെത്തിയ തൃഷയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. 

thirh-ponni2

വൈന്‍ മുന്തിരി നിറത്തിലുള്ള സാരിയില്‍ മനോഹരിയാണ് താരം. ധാരാളം വര്‍ക്കുകളുള്ള സാരിയ്ക്കൊപ്പം ലേസുള്ള സ്ലീവ്ലെസ് ബ്ലൗസാണ് പെയര്‍ ചെയ്തിരിക്കുന്നത്. താരത്തിന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ തരംഗമാവുകയാണ്. 

വിക്രം, ഐശ്വര്യ റായ്, ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ദൂലിപാല, ജയചിത്ര തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍.

thrisha-ponni886

സംഗീതം എ.ആര്‍. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥാകൃത്ത്. ‌സെപ്റ്റംബര്‍ 30 നു ചിത്രം തിയറ്ററുകളില്‍ എത്തും. 500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

1.

thrishponni445

2.

thirsh6666ponni

3.

thiriponni89
Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion