Wednesday 29 April 2020 11:22 AM IST

DIY ഫേസ് മാസ്ക് തരംഗങ്ങൾക്കു ശേഷം വിപണി കീഴടക്കി റെഡി മേഡ് ക്യൂട്ട് മാസ്കുകൾ

Delna Sathyaretna

Sub Editor

mask

മിക്ക ട്രെൻഡുകളും നമ്മളിലേക്കെത്തുന്നത് ട്രിക്കിൾ ഡൗൺ ചെയ്താണ്. സിനിമ താരങ്ങളും ഫാഷൻ ഐക്കണുകളും അത് ആദ്യം ഉപയോഗിക്കും. ഹിറ്റാകുകയും ജനപ്രീതി നേടുകയും ചെയ്യുന്ന സ്റ്റൈലുകൾ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങും. മാസ്സ് ഹിറ്റുകൾ റെഡി മേഡ് ഫാഷനിലുമെത്തും. അങ്ങനെ.. കൊറോണക്കാലത്തെ മാസ്സ് ട്രെൻഡായ ഫേസ് മാസ്കുകളും റെഡി മേഡ് ഫാഷൻ വിപണിയിലെത്തിയതാണ് ഏറ്റവും പുതിയ മാസ്ക് അപ്ഡേറ്റ്. മുൻപും കളർഫുൾ മാസ്കുകൾ വിപണിയിലുണ്ടായിരുന്നു. എന്നാലിപ്പോൾ എല്ലാവരും ശ്രദ്ധിക്കുന്ന ട്രെൻഡായി വളർന്നുവെന്നേ ഉള്ളു.

mask1

മെഡിക്കൽ ഷോപ്പുകളിൽ 'നോ മാസ്ക്, നോ സാനിറ്റൈസർ' ബോർഡ് ഇപ്പോഴില്ല. പകരം പല നിറങ്ങളും പ്രിന്റുകളുമൊക്കെയുള്ള ആകർഷകമായ മാസ്‌കുകളാണ് എല്ലായിടത്തും. ഉടുപ്പിനനുസരിച്ചു മാച്ച് ആക്കിയോ കോൺട്രാസ്റ്റ് ആക്കിയോ സ്റ്റൈലായി ഉപയോഗിക്കാം. കോട്ടൺ, സിൽക്ക് എന്നീ മെറ്റീരിയലുകളിൽ ഇവ ലഭിക്കും.അകവും പുറവും ഉപയോഗയോഗ്യമായ ടു ഇൻ വൺ മാസ്കുകളും വിപണിയിൽ സജീവം.  പല ഡിസൈനര്മാരും തങ്ങളുടെ സ്റ്റിച്ചിംഗ് യൂണിറ്റ് മാസ്ക് നിർമാണത്തിനായി മാറ്റി വച്ചിട്ടുണ്ട്. മസാബ ഗുപ്തയെന്ന ബോളിവുഡ് ഡിസൈനർ 'മാസ്‌കബ' എന്ന പേരിൽ ഡിസൈനർ മാസ്കുകളുടെ പുതിയൊരു റേഞ്ച് തന്നെ ഡൊനേഷനായി തയ്യാറാക്കിക്കഴിഞ്ഞു