Monday 29 August 2022 12:56 PM IST : By സ്വന്തം ലേഖകൻ

‘വസ്ത്രത്തിന്റെ പകുതി എവിടെ?’; ‘ഗാലക്സി ഡ്രസ്സ്’ പരീക്ഷിച്ച ഉർഫി ജാവേദിന് ട്രോൾ, വിഡിയോ

urfiffhj6788

ഫാഷൻ പരീക്ഷണങ്ങൾ നടത്തി മാധ്യമ ശ്രദ്ധ നേടിയ താരമാണ് ഉർഫി ജാവേദ്. ഉർഫിയുടെ വ്യത്യസ്ത ലുക്കുകൾ ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ തരംഗം തീർക്കുകയാണ്. ഇതുവരെ മറ്റാരും പരീക്ഷിക്കാത്ത ഔട്ട്ഫിറ്റുകളാണ് ഉർഫിയുടേത്. ഇത്തവണ ‘ഗാലക്സി ഡ്രസ്സ്’ പരീക്ഷിച്ച് കയ്യടി നേടിയിരിക്കുകയാണ് താരം. ഒരു അവാർഡ് ഷോയിലാണ് ‘ഗാലക്സി ഡ്രസ്സിൽ’ ഉർഫി തിളങ്ങിയത്.

തിളങ്ങുന്ന മെറ്റീരിയലിലുള്ള മിനി ഓഫ് ഷോൾഡർ ഡ്രസ്സാണ് താരം ധരിച്ചിരിക്കുന്നത്. മറുഭാഗത്ത് ചർമത്തിന്റെ നിറത്തിലുള്ള ടൈറ്റ് മെറ്റീരിയലാണുള്ളത്. കണ്ടാൽ അവിടെ വസ്ത്രമില്ല എന്നു തോന്നും. ഡ്രസ്സിന്റെ പകുതി എവിടെ എന്നാണ് ഉർഫിയോട് ട്രോളന്മാർ ചോദിക്കുന്നത്. ശ്വേത ഗുർമീത് കൗർ ആണ് ഔട്ഫിറ്റ് ഒരുക്കിയത്. 

1.

urfiibjbj8990

2.

urffinnm899009

3.

4.

urfiinn8755009
Tags:
  • Celebrity Fashion
  • Fashion