Monday 22 November 2021 11:37 AM IST : By സ്വന്തം ലേഖകൻ

കട്ട് ത്രൂ മാക്സി ഡ്രസിൽ കൂളായി ഉർഫി ജാവേദ്; കെൻഡൽ ജെന്നറെ കോപ്പിയടിച്ചതെന്ന് ആരാധകർ, വിവാദമായി വസ്ത്രം

urfi-javedd334555

ബിഗ് ബോസ് ഹിന്ദി പതിപ്പിലെ മത്സരാർഥിയായും ടെലിവിഷൻ അഭിനേത്രി എന്ന നിലയിലും ശ്രദ്ധേയയാണ് ഉർഫി ജാവേദ്. വ്യത്യസ്തമായ വസ്ത്രധാരണം കൊണ്ട് ഉർഫി ഫാഷൻ പ്രേമികൾക്കിടയിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ വസ്ത്രധാരണം വീണ്ടും ചർച്ചയായിരിക്കുകയാണ്. അമേരിക്കൻ മോഡൽ കെൻഡൽ ജെന്നറിന്റെ ഡ്രസ്സ് പകർത്തിയതാണു ഉർഫി ശ്രദ്ധ നേടിയത്.

മുംബൈയിൽ നടന്ന ഒരു ചടങ്ങിന് കട്ട് ത്രൂ മാക്സി ഡ്രസ്സ് ധരിച്ചാണ് ഉർഫി എത്തിയത്. കെൻഡൽ ജെന്നർ തന്റെ സുഹൃത്ത് ലോറൻ പെരസിന്റെ വിവാഹ പാർട്ടിക്ക് ധരിച്ചത് ഇതേ മോഡലിലുള്ള വസ്ത്രമായിരുന്നു. നവംബർ 11ന് ആയിരുന്നു ഈ വിവാഹം. ഉർഫി കോസ്റ്റ്യൂ വൈറലായതോടെ ജെന്നറിന്റെ സ്റ്റൈൽ കോപ്പി അടിച്ചതെന്ന രീതിയിൽ കമന്റുകൾ വന്നു. ചിലർ മോശം വസ്ത്രമെന്ന് അഭിപ്രായപ്പെട്ടു. ചിത്രങ്ങൾ കാണാം; 

1.

urfijjj4436gjju

2.

urfi-javed-b77544fyyu

3.

urfijacvveeedxc78999

4.

urfii865vbnkkii
Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion