Thursday 21 July 2022 01:01 PM IST : By സ്വന്തം ലേഖകൻ

മഞ്ഞ സാരിയിൽ സ്റ്റൈലിഷ് ലുക്കില്‍ വാണി കപൂർ; മനോഹര ചിത്രങ്ങൾ

vani-kapoor6456

ബോളിവുഡ് താരം വാണി കപൂറിന്റെ മഞ്ഞ സാരിയിലുള്ള സ്റ്റൈലിഷ് ചിത്രങ്ങളാണ് ഇൻ‌സ്‌റ്റഗ്രാമിൽ ശ്രദ്ധ നേടുന്നത്. ‘ബ്രൈറ്റ് ആൻഡ് ജസ്‌റ്റ് റൈറ്റ്’എന്നാണ് ചിത്രങ്ങൾക്കൊപ്പം വാണി കുറിച്ചത്. സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്രയാണ് സാരി ഒരുക്കിയത്. ഇൻട്രിക്കേറ്റ് ലേസ് ബോർഡറിലുള്ള ഓർഗൻസ സാരിയ്ക്കൊപ്പം പ്ലെൻജിങ് നെക്‌ലൈനിലുള്ള ബ്ലൗസാണ് പെയര്‍ ചെയ്തിരിക്കുന്നത്.

കമ്മല്‍ മാത്രമാണ് ആക്സസറിയായി ധരിച്ചിരിക്കുന്നത്. മിനിമല്‍ മേക്കപ്പില്‍ അതീവ സുന്ദരിയാണ് വാണി കപൂര്‍. രൺബീർ കപൂറും സഞ്ജയ് ദത്തും പ്രധാന വേഷത്തിലെത്തുന്ന ‘ശംഷേര’യില്‍ നായികയായി എത്തുന്നത് വാണി കപൂറാണ്. ചിത്രങ്ങള്‍ കാണാം..

1.

2.

vani-kapoo667

3.

vanikapoor56566
Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion