Tuesday 18 January 2022 03:06 PM IST : By സ്വന്തം ലേഖകൻ

എന്നും സാരിയും പാന്റും ടോപ്പുമൊക്കെ അണിഞ്ഞാൽ ബോറടിക്കില്ലേ...: വ്യത്യസ്തമായ ചില ഡ്രസ്സുകള്‍ പരിചയപ്പെടാം

fashion-dresses

എന്നും സാരിയും പാന്റും ടോപ്പുമൊക്കെ അണിഞ്ഞാൽ ബോറടിക്കില്ലേ...എല്ലാ വസ്ത്രങ്ങൾക്കും അതിന്റെതായ ഓമനത്തവും മനോഹാരിതയുമുണ്ട്. കുട്ടികൾ മുതൽ മുതിർന്നവർ വരെ മനോഹരമായ വസ്ത്രങ്ങൾ ഇഷ്ടപെടാത്തവരായി ആരുമില്ലല്ലോ... ഇപ്പോഴിതാ, ഫാഷനിൽ മുൻപന്തിയിൽ നിൽക്കുന്ന കുറച്ചു വ്യത്യസ്തമായ ഫാഷനുകൾ പരിചയപ്പെട്ടാലോ.

സ്ലിപ് ഡ്രസ്സ്

വി നെക്കിനൊപ്പം ചെറിയ നൂഡിൽസ് സ്ട്രാപ്പ് കൊടുത്തുള്ള സ്ലിപ് ഡ്രസ്സ്. ഈ ഡ്രെസ്സിനെ വ്യത്യസ്തമായി സ്റ്റൈൽ ചെയ്യാനും സാധിക്കും .

fashion-dress-4

ബോഡികോൺ ഡ്രസ്സ്

ശരീരത്തിന്റെ ഭംഗിക്കനുസരിച്ചു ഷേപ്പ് ചെയ്തു സ്റ്റിച്ച് ചെയ്യുന്ന വസ്ത്രങ്ങളാണ് ബോഡികോൺ ഡ്രസ്സ്. പാർട്ടികളിലും മറ്റും തിളങ്ങാൻ ഇതു തന്നെ ബെസ്റ്റ് ഷേപ്പ്.

fashion-dress-2

സമ്മർ ഡ്രസ്സ്

സമ്മർ ചൂടിനെ വെല്ലാൻ ഒഴുക്കൻ തുണിത്തരങ്ങൾ കൊണ്ട് സ്റ്റിച്ച് ചെയ്ത ലൂസ് ഫിറ്റഡ് വസ്ത്രങ്ങൾ ആണ് സമ്മർ ഡ്രസ്സ്.

fd-2

ബ്ലേസർ ഡ്രസ്സ്

ബ്ലേസർ ഡ്രസ്സിന്റെ ലുക്ക് ഒന്നു വേറെ തന്നെ. ഏറ്റവും ജനപ്രീതി നേടിയ ഒരു ഫാഷൻ ആണ് ബ്ലേസർ.

fashion-dress-3

കോക്ക്െടയ്ൽ ഡ്രസ്സ്

അവാർഡ് നിശകളിൽ താരസുന്ദരിമാരുടെ റെഡ് കാർപെറ്റ് ലുക്കുകൾ എല്ലാം കോക്ക്ടെയ്ൽ ഡ്രസ്സ് ആണ്.

fashion-dress-1