Thursday 15 December 2022 11:41 AM IST : By സ്വന്തം ലേഖകൻ

ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജീൻസ് വിറ്റത് 94 ലക്ഷം രൂപയ്ക്ക്! വസ്ത്രം ലഭിച്ചത് തകർന്ന കപ്പലിനുള്ളിൽ നിന്ന്..

oldest-jeans.jpg.image.845.440

ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജീൻസ് ലേലത്തിൽ വിറ്റത് 94 ലക്ഷം രൂപയ്ക്ക്! അമേരിക്കയിലെ നോർത്ത് കരോലിനയ്ക്കടുത്ത് 1857 ൽ തകർന്നുപോയ ഒരു കപ്പലിനുള്ളിൽ നിന്നാണ് ഏറ്റവും പഴക്കമേറിയതെന്ന് കരുതപ്പെടുന്ന ജീൻസ് കണ്ടെത്തിയത്. ഏത് കമ്പനിയുടെ ജീൻസാണിത് എന്നത് കൃത്യമായി കണ്ടെത്താനായിട്ടില്ല. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജീൻസ് നിർമാണക്കമ്പനിയായ ലെവി സ്ട്രോസ് ആണ് ജീൻസ് നിർമിച്ചത് എന്ന വാദം ഉയരുന്നുണ്ട്.

എന്നാൽ ലെവി സ്ട്രോസ് ആദ്യമായി ജീൻസ് നിര്‍മിക്കുന്നത് 1873 ലാണ്. കപ്പൽ തകർന്നത് 1857 ലും. ലെവി സ്ട്രോസ് വർഷങ്ങള്‍ക്കു മുന്‍പു തന്നെ ജീൻസ് നിർമിച്ചു തുടങ്ങിയെന്നാണ് നിഗമനം. സ്വർണത്തിന്റെ കപ്പൽ എന്നറിയപ്പെട്ടിരുന്ന എസ്.എസ് സെൻട്രൽ എന്ന കപ്പലിൽ നിന്നുമാണ് ഈ ജീൻസ് കണ്ടെത്തിയത്. 

425 പേരുമായി പനാമയിൽ നിന്നും ന്യൂയോര്‍ക്കിലേക്കു പോയ കപ്പൽ യാത്രാ മധ്യേ ചുഴലിക്കാറ്റിൽ പെട്ട്  മുങ്ങുകയായിരുന്നു. അഞ്ചു ബട്ടണുകളാണ് ജീന്‍സിനുള്ളത്. പഴക്കം കാരണം നിറം വ്യക്തമല്ല. 114,000 യുഎസ് ഡോളറിന് അതായത് 94 ലക്ഷം ഇന്ത്യൻ രൂപയ്ക്കാണ്‌ ജീൻസ് ലേലത്തിൽ പോയത്. കഴിഞ്ഞയാഴ്ച നെവാഡയിലെ റെനോയിൽ വച്ചാണ് ലേലം നടന്നത്.

Tags:
  • Fashion