Thursday 13 June 2019 04:53 PM IST : By സ്വന്തം ലേഖകൻ

മഞ്ഞയിൽ കുളിച്ച് ബോളിവുഡിന്റെ സമ്മർ ഫാഷൻ; തിളങ്ങി ദീപികയും കരീനയും!

kareena-yellow1

മഞ്ഞ നിറം കൈവിടാതെ ബോളിവുഡിന്റെ സൺഷൈൻ സമ്മർ ഫാഷൻ ഗെയിം. ഏതാണ്ടെല്ലാ ബി ടൗൺ താരങ്ങളും മഞ്ഞയണിഞ്ഞു കഴിഞ്ഞെങ്കിലും വീണ്ടും മഞ്ഞ വസ്ത്രത്തിലെത്തി ഫാഷൻ പ്രേമികളെ അതിശയിപ്പിച്ചിരിക്കുകയാണ് ദീപിക പദുക്കോണും കരീന കപൂറും. 

summer-deepika221

അടുത്തിടെ മുംബൈയിൽ നടന്ന ‘ദ് ബിസിനസ് ഓഫ് ഫാഷൻ’ ഇവന്റിൽ പങ്കെടുക്കാൻ ഡിസൈനർ സബ്യസാചി മുഖർജി ഒരുക്കിയ മഞ്ഞ റഫിൾഡ് സാരിയണിഞ്ഞാണ് ദീപികയെത്തിയത്. ദീപികയുടെ സ്റ്റൈലിങ്ങിൽ ശ്രദ്ധയാകർഷിച്ചത് കഴുത്തിൽ ടൈ ചെയ്ത നീളൻ യെല്ലോ ബോ.

summer332

ഒരു സ്വകാര്യ ചാനലിന്റെ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ ബോളിവുഡിന്റെ ബെബോ കരീന കപൂർ എത്തിയതും മഞ്ഞയിലാണ്. ഡിസൈനർ സ്റ്റീഫൻ റോളൻഡ് ഒരുക്കിയ ഓഫ് ഷോൾഡർ ടോപും തൈ– സ്‌ലിറ്റ് സ്കർട്ടും ധരിച്ചാണ് കരീനയെത്തിയത്. താരത്തിന്റെ റോപ് ബ്രെയ്ഡ് സ്‌ലീക് പോണിടെയ്‍ൽ ഒരുക്കിയത് സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റ് യാനിയാണ്.