Monday 22 January 2018 12:38 PM IST : By സ്വന്തം ലേഖകൻ

സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം വച്ച് ഭാവന; വൈറലാകുന്ന വിഡിയോ കാണാം

bhavana_celeb3

ആരാധകര്‍ കാത്തിരുന്ന ഭാവന- നവീന്‍ വിവാഹത്തിന്‍റെ ആഷോഷങ്ങളില്‍ പ്രേക്ഷകര്‍ക്കു പ്രിയമായി ഭാവനയുടെ നൃത്തം. കഴിഞ്ഞ ദിവസം നടന്ന മെഹന്ദി ആഘോഷത്തിന്‍റെ വീഡിയോയും ചിത്രങ്ങളുമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഒപ്പം രമ്യ നമ്പീശനും സയനോരയ്ക്കും ഷഫ്നയ്ക്കും മൃദുലയ്ക്കും മറ്റു സുഹൃത്തുക്കള്‍ക്കുമൊപ്പം ‘ഡ്രാമ ക്വീന്‍’ ആയി നൃത്തച്ചുവടുമായി കൂടുന്ന പ്രിയനടി. നൃത്തത്തിന്റെ ശ്രദ്ധേയമാകുന്ന  വിഡിയോ ആണ് ചുവടെ.



സിനിമാരംഗത്തെ ഭാവനയുടെ അടുത്ത സുഹൃത്തുക്കളും  മെഹന്ദി ആഘോഷത്തില്‍ പങ്കെടുത്തു.  ഇവര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ഭാവനയെയും വീഡിയോയില്‍ കാണാം.

bhavana_celeb5

2002 ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെയാണ് ഭാവന തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. പരിമളം എന്ന വ്യത്യസ്തമായ കഥാപാത്രത്തിലൂടെ ഭാവന മലയാളികളുടെയെല്ലാം പ്രിയങ്കരിയായി മാറി. അന്തരിച്ച നടന്‍ ജിഷ്ണുവും നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥുമായിരുന്നു സിനിമയില്‍ ഭാവനയ്ക്കൊപ്പം അഭിനയിച്ചത്.

bhavana_celeb06

പിന്നീട് 15 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ നാല് ഭാഷകളിലായി 70 ഓളം  ചിത്രങ്ങളില്‍ അഭിനയിച്ചു.
ഇടക്കാലത്ത് മലയാളത്തില്‍ സജീവമല്ലായിരുന്നെങ്കിലും തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളില്‍ പ്രമുഖ നടന്മാര്‍ക്കൊപ്പം അഭിനയിച്ച ഭാവന നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തു.

bhavana_celeb2

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായിരുന്നു ഭാവന. ദൈവനാമത്തില്‍ എന്ന ചിത്രത്തിലൂടെ 2005ല്‍ കേരള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരവും ലഭിച്ചിരുന്നു.

bhavana_celeb1