Saturday 01 September 2018 04:11 PM IST : By സ്വന്തം ലേഖകൻ

ബോൾഡ് ലുക്കിന് ഇക്കത്ത് ഹാൻഡ്‌ലൂം സാരി; ചിത്രങ്ങൾ

ikkath1 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

തെലുങ്കാനയിലെ ഭൂധൻ പോച്ചംപളളി എന്ന ഗ്രാമത്തിൽ നിന്നു വരുന്ന പോച്ചംപള്ളി സാരികള്‍ എന്നേ നമ്മുടെ മനസ്സ് കീഴടക്കിയതാണ്. ഗുജറാത്ത്, തെലുങ്കാന, ആന്ധ്ര, ഒറീസ എന്നിവിടങ്ങളിൽ നിന്നാണ് ഒരുപാട് ആരാധകരുള്ള നമ്മുടെ ഇക്കത്ത് പ്രിന്റുകൾ ഉണ്ടാകുന്നത്.

Desi Trend

ikkath005

ബ്ലാക് ആൻഡ് ഗ്രേ കോമ്പിനേഷനിൽ ക്ലാസി ഹാൻഡ് ലൂം ഇക്കത്ത് സാരി

സാധാരണ സാരികൾ നെയ്ത ശേഷം ഡിസൈൻ ചെയ്യുമ്പോൾ, ഇക്കത്ത് സാരികളിൽ നൂലിഴകളിൽ ഡിസൈൻ തീർത്ത ശേഷമാണ് നെയ്തെടുക്കുന്നത്. സിങ്കിൾ ഇക്കത്ത്, ഡബിൾ ഇക്കത്ത് എന്നീ രണ്ടു രീതിയിലാണ് ഇക്കത്ത് വസ്ത്രങ്ങൾ നെയ്യുന്നത്.

Ethnic Way

ikkath003

ഡൾ ഷെയ്ഡ് സാരിയിൽ മസ്റ്റർഡ് യെല്ലോ കളർ ബ്ലോക്. പ്രഫഷനൽ ലുക്ക്  വിത് എത്‌നിക് ടച് ഇനി സ്വന്തം

കോട്ടൻ, സിൽക്ക് മെറ്റീരിയലുകളിലും സിൽക് – കോട്ടൻ മിക്സിലുമാണ് ഇക്കത്ത് കൂടുതലും. ഇന്ത്യയിൽ മാത്രമല്ല, ജപ്പാൻ, ഇന്തോനീഷ്യ തുടങ്ങിയ രാജ്യങ്ങളിലും     ഇക്കത്ത് പ്രണയികളും വസ്ത്രങ്ങളിൽ ചിത്രങ്ങൾ വിരിയിക്കുന്ന നെയ്ത്തുകാരുണ്ട്.

Style of an Era

ikkath002

ബ്ലാക്ക് ആൻഡ് വൈറ്റ് ഇക്കത്ത് സാരിയില്‍ ബ്രോഡ് ബോർഡർ അഴക്. ടീനേജിനും 40 പ്ലസിനും ട്രെൻഡിയായി അണിയാം

ഒരു തനത് ഇക്കത്ത് സാരി നെയ്തെടുക്കുന്നത് രണ്ടു പേരുടെ ആറു മാസത്തെ അധ്വാനമാണ്. ഡിസൈന്‍ കൂടുന്നതിനനസരിച്ച് സമയവും നീളും. ഒറീസ്സ ഇക്കത്ത് സാരികൾ, ഗുജറാത്തിലെ പട്ടോല സാരി കൾ എന്നിവയെല്ലാം കൈ കൊണ്ടു തന്നെ  നെയ്യുന്നതാണ്. മെഷീൻ വോവൻ ഇക്കത്ത് സാരികളും ഇപ്പോഴേറെയുണ്ട്.

Mystic Prints

ikkath004

നിറങ്ങൾ കൂട്ടുകൂടിയ സാരിയിൽ വലുതും ചെറുതുമായി നിറയുന്ന ഡിസൈനുകൾ.

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, മോഡല്‍: പുഷ്പ മാത്യു, വസ്ത്രങ്ങൾക്ക് കടപ്പാട്: അഞ്ജലി ചന്ദ്രൻ, ഇംപ്രസ, കോഴിക്കോട്, ലൊക്കേഷൻ: വിൻസർ കാസിൽ, കോട്ടയം