സ്വന്തം വാഡ്രോബ് തന്നെ ഫാഷന്റെ വണ്ടർ വേൾഡ് ആണെങ്കിലോ? പേർസണൽ ഫാഷൻ സ്റ്റൈലിങ് വിശേഷങ്ങളുമായി രണ്ട് ഫാഷൻ ലവേഴ്സ്...
ബൊട്ടീക് ഉടമ, ഇഷ്ടവേഷം- വെസ്റ്റേൺ വെയർ

വാഡ്രോബിലെ വിസ്മയം
വെസ്റ്റേൺ ജാക്കറ്റ്സിന്റെ ശേഖരം. വിവിധ നിറങ്ങളിലുള്ള ലോങ്, ഷോർട് ജാക്കറ്റ്സ് ഉണ്ട്. ജീൻസിനും പ്ലെയിൻ കളർ ഷർട്ടിനുമൊപ്പം നല്ല ജാക്കറ്റ് അണിഞ്ഞാൽ തന്നെ ഒരു സ്റ്റെപ് മുകളിൽ ആയി. ആവർത്തിച്ച് അണിയുന്നത് ബ്രാൻഡഡ് വെസ്റ്റേൺ വേഷങ്ങൾ. ബിസിനസ് സംബന്ധമായ യാത്രകൾക്കും ഡ്രൈവിങ്ങിനുമെല്ലാം സുഖകരം. ഹൃദയത്തോട് ചേർക്കുന്നത് ട്രെൻഡിലുള്ള ആഭരണങ്ങളുെട നല്ല കളക്ഷൻ. ഇപ്പോൾ വാങ്ങാറുള്ളത് മൂക്കുത്തികൾ.

ഫാഷൻ മന്ത്ര
എല്ലാ വസ്ത്രങ്ങളും മനോഹരമാണ്. ഒാരോരുത്തരും എങ്ങനെ ക്യാരി ചെയ്യുന്ന എന്നതാണ് പ്രധാനം.
െഎടി പ്രഫഷനൽ- ഇഷ്ടവേഷം: സാരി

വാഡ്രോബിലെ വിസ്മയം
കറുപ്പ് വസ്ത്രങ്ങളുടെ ശേഖരം. കറുപ്പ് ബോൾഡ് ആണ്. ആത്മവിശ്വാസം നൽകുന്ന നിറം. ആവർത്തിച്ച് അണിയുന്നത് ചുരിദാർ. മെറ്റീരിയൽ വാങ്ങി സ്വയം പാറ്റേൺ നൽകി തയ്പ്പിച്ച് എടുക്കും. നോവൽ ഡിസൈൻസ്, ട്രെൻഡി നിറങ്ങൾ ഇവയുള്ള പുതിയ മെറ്റീരിയലുകൾ തേടി അലഞ്ഞു നടക്കാറുണ്ട്. സ്വന്തം ഫിഗറിന്, പേർസണാലിറ്റിക്ക് ഇണങ്ങുമന്ന് ഉറപ്പായാൽ വാങ്ങും. നെക് ഡിസൈനും സ്ലീവുമായിരിക്കും ചുരിദാറിൽ പെട്ടെന്ന് ശ്രദ്ധിക്കുക. ഡിസൈൻ പരീക്ഷണങ്ങൾ കൂടുതലും ഇവിടെയായിരിക്കും.

ഹൃദയത്തോട് ചേർക്കുന്നത്
സാരികൾ. എന്നും അല്ല, ഇടയ്ക്കിടെ മാത്രം സാരിയണിയുമ്പോഴാണ് അത്രമേൽ ആസ്വാദ്യമാകുന്നത്.
ഫാഷൻ മന്ത്ര
ഒാരോ വസ്ത്രമണിയുമ്പോഴും കിട്ടുന്ന അഭിനന്ദനങ്ങൾ പ്രചോദനമായി കരുതുക.