ADVERTISEMENT

‘നീ എന്റേതാകില്ലേ’ എന്ന ചോദ്യത്തിനു നൽകിയ ‘യെസി’ന്റെ അടയാളമായി വിരലിൽ തിളങ്ങിയ മോതിരം. ‘ഇനി നമ്മളൊന്നിച്ചല്ല’ എന്നതിന്റെ അടയാളം കൂടിയായി മാറ്റുന്നതാണ് പുതിയ ട്രെൻഡ്. എന്നെന്നും എന്നു കരുതിയ ബന്ധം വേർപിരിയലിൽ അവസാനിച്ചാൽ ജീവിതത്തിന്റെ അവസാനമായി അതിനെ കരുതാനൊന്നും പുതുതലമുറയെ കിട്ടില്ല. വെഡ്ഡിങ് റിങ്ങിനെ ഡിവോഴ്സ് റിങ്ങാക്കി മാറ്റി ആ മോതിരം നോക്കി അവർ പറയും, ‘ഞാനിനി എനിക്കു മാത്രം സ്വന്തം’.

ഡിവോഴ്സും ആഘോഷമാക്കുന്നോ എന്നു നെറ്റി ചുളിക്കുന്നവരോടു പറയാനും അവർക്കു ചിലതുണ്ട്. ‘ജീവിത പ്രതിസന്ധികളിൽ തളർന്നിരുന്ന് ഇനിയുള്ള നാളുകള്‍ നഷ്ടബോധത്തിൽ പാഴാക്കിയിട്ട് എന്തു കാര്യം ? ഒരു അധ്യായം അടയുമ്പോൾ മറ്റൊരു അധ്യായം തുടങ്ങുകയാണന്നു പോസിറ്റീവ് ചിന്തിച്ചാൽ പോരെ...’

divorcering02
ഒന്നായിരുന്നു വിവാഹമോതിരത്തിലെ ഡയമണ്ട്സ് രണ്ടു മോതിരങ്ങളിലാക്കി അണിയാം (എഐ നിർമിത ചിത്രം)
ADVERTISEMENT

വിവാഹബന്ധത്തിന്റെ ക്ലോസറാണ് ചിലർക്ക് ഡിവോഴ്‍സ് റിങ്; ഇനിയും പ്രതീക്ഷ വേണ്ട, ബന്ധം അവസാനിച്ചു എന്ന തിരിച്ചറിവ്. ചങ്ങല പൊട്ടിച്ചെറിഞ്ഞതിന്റെ, ചതിക്കെണിയിൽ നിന്നു രക്ഷപ്പെട്ടതിന്റെ, ആത്മാഭിമാനം വീണ്ടെടുത്തതിന്റെ... അങ്ങനെയങ്ങനെ പലർക്കും പല അർഥങ്ങളുണ്ട് ഡിവോഴ്‍സ് റിങ്ങിനു നൽകാൻ  

ചിലർ എൻഗേജ്മെന്റ് റിങ്ങും കല്യാണമോതിരവും മേക്കോവർ നൽകി അണിയുമ്പോൾ (മൂല്യമേറുന്ന പൊന്നും വില കൂടിയ ഡയമണ്ടും വെറുതേ അണിയാതിരിക്കുന്നത് എന്തിനെന്നു ചിന്തിച്ചാൽ തെറ്റു പറയാനാകില്ലല്ലോ) മറ്റു ചിലർ പുത്തൻ മോതിരം തന്നെ വാങ്ങിയണിയുന്നു. ചിറകുയർത്തി പറക്കുന്ന പൂമ്പാറ്റയും ഫീനിക്സ് പക്ഷിയും മുതൽ ട്രയാങ്കിളും സെമികോളനും വരെ ഡീപ് മീനിങ് ഡിവോഴ്സ് റിങ്ങിൽ ഉണ്ട്.

divorcering3
വിവാഹമോതിരത്തിന്റെ നടുവിലെ ഭാഗം മാത്രം മുറിച്ചു മാറ്റിയശേഷം അണിയാം. അല്ലെങ്കിൽ മുറിച്ചു മാറ്റിയ ഭാഗം കയറ്റിയിറക്കി വെളക്കിയെടുത്ത് മോതിരമാക്കാം. സ്വാതന്ത്ര്യത്തെ സൂചിപ്പിക്കുന്ന ചിറകുയർത്തി പറക്കുന്ന പക്ഷിയുടെ മോതിരവും ട്രെൻഡാണ് (എഐ നിർമിത ചിത്രം)
ADVERTISEMENT

കല്യാണമോതിരത്തിനു മേക്കോവർ നൽകുന്നതാണ് ‍ഡിവോഴ്സ് റിങ്ങിലെ ട്രെൻഡ്. ഒന്നിച്ചിരുന്ന മോതിരത്തെ രണ്ടാക്കി മാറ്റും. ചിലർ മോതിരത്തിൽ ചേർന്നിരുന്ന വൈരക്കല്ലുകളെ തമ്മിലകറ്റി ഒരു മോതിരത്തിൽ തന്നെ വ്യത്യസ്ത ഡിസൈനിലാക്കും. മോതിരവളയത്തിന്റെ നടുവിലെ ഭാഗം മാത്രം മുറിച്ചു മാറ്റി അണിയും അല്ലെങ്കിൽ ഈ മുറിച്ചു മാറ്റിയ ഭാഗം കയറ്റിയിറക്കി വെളക്കിയെടുത്ത് മോതിരമാക്കും.

Beyond the Breakup: The Empowering Message of Divorce Rings:

Divorce rings are becoming a new trend, symbolizing a new beginning after a relationship ends. These redesigned or new rings represent freedom, self-respect, and a positive outlook on life after a marriage closure.

ADVERTISEMENT
ADVERTISEMENT