Wednesday 30 December 2020 11:45 AM IST

ഇയർബഡ് കമ്മൽ, സോഡിയാക് ചിഹ്നമുള്ള മാല...; ആക്സസറി ഫാഷനിൽ ഇത് മാറ്റങ്ങളുടെ ട്രൻഡിടിപ്പ് !!

Delna Sathyaretna

Sub Editor

വലിയ കമ്മലിടാൻ ഇഷ്ടമുള്ളവർക്ക് പൊതുവെ ഇയർബഡ് അലർജിയായിരിക്കും. കമ്മലും ബഡും തമ്മിൽ യുദ്ധം ചെയ്ത് ശല്യമുണ്ടാക്കുന്നത് സഹിക്കാൻ വയ്യാത്തത് തന്നെ കാരണം. 'ഇയർ ബഡ് കടത്തിവിടാൻ കഴിയുന്ന ഡിസൈനിലുള്ള കമ്മലുണ്ടാക്കാൻ പാടില്ലേ '... എന്ന ചില ആത്മഗതങ്ങൾ കേട്ടിട്ടാവണം മിഷോ ഡിസൈൻസ് ഈ സ്വപ്നം അങ്ങ് യഥാർഥ്യമാക്കിക്കളഞ്ഞത്. അതെ ഇനി ആ പ്രശ്നം നിങ്ങളെ അലട്ടില്ല.

പല ലേയറുകളായി ഇടുന്ന മാലയിൽ ഓരോരുത്തരുടെയും നക്ഷത്ര ചിഹ്നവും ലോക്കറ്റായി ചേർക്കാം. ആഭരണങ്ങൾ പൊതുവെ ഇഷ്ടമല്ലാഞ്ഞിട്ടും, സോഡിയക് ആഭരണങ്ങൾ തന്റെ ഹൃദയം കീഴടക്കുന്നുവെന്ന് ദീപിക പദുക്കോൺ അടുത്തിടെ പറഞ്ഞതേയുള്ളു. വൈറ്റ് സ്‌നീക്കർ ഏതായാലും ഫാഷൻ വാർഡ്രോബിൽ മാറ്റി നിർത്താനാകാത്തതാണ്. കാഷ്വലായി കൂടെ നിന്ന ഷൂസിനെ, പെട്ടെന്ന് പാർട്ടിക്ക് പോകുമ്പോൾ ഉപേക്ഷിക്കുന്നത് വഞ്ചനയല്ലേ. അവനെയും കൂടെക്കൂട്ടാൻ വഴിയും ഏറ്റവും പുതിയ ആക്സസറി ട്രെൻഡിലുണ്ട്. ഓർണമെന്റൽ ഷൂ ക്ലിപ്പുകൾ കൊണ്ട് അലങ്കരിച്ചാൽ വൈറ്റ് സ്നീക്കർ പാർട്ടിക്കും ഒപ്പം തന്നെ. അങ്ങനെ അലങ്കാരവും ഉപയോഗവും ഏറെയുള്ള ട്രെൻഡാണ് ഇനി വരുന്ന ദിവസങ്ങളെ കാത്തിരിക്കുന്നത്.

Tags:
  • Fashion