Wednesday 27 March 2019 04:34 PM IST : By സ്വന്തം ലേഖകൻ

ചുവപ്പിന്റെ നിറവിൽ ആലിയ! താരത്തിന്റെ സാരി ഗെറ്റപ്പ് ഏറ്റെടുത്ത് ഫാഷൻ ലോകം

alia

ആലിയ ഭട്ടിന്റെ ചുവന്ന സാരിയാണിപ്പോൾ ബോളിവുഡ് ഫാഷൻ ലോകത്തെ ചർച്ച. അടുത്തിടെ നടന്ന ഒരു അവാർഡ് ചടങ്ങിലാണ് ചുവന്ന സാരിയണിഞ്ഞ് ആലിയ എത്തിയത്.

സാരിയ്ക്ക് അനുയോജ്യമായ ആഭരണങ്ങളായിരുന്നു ആലിയ ഒപ്പം അണിഞ്ഞിരുന്നത്.

റാസിയിലെ അഭിനയത്തിലൂടെ ലഭിച്ച മികച്ച നടിക്കുളള അവാർഡ് വാങ്ങാനാണ് ആലിയ എത്തിയത്.

തന്റെ പുതിയ റിലീസായ കലങ്കിന്റെ പ്രചരണ പരിപാടികളിലാണിപ്പോൾ ആലിയ. അഭിഷേക് വെർമൻ സംവിധാനം ചെയ്യുന്ന കലങ്കിൽ വരുൺ ധവാൻ, സൊനാക്ഷി സിൻഹ, ആദിത്യ റോയ് കപൂർ, മാധുരി ദീക്ഷിത്, സഞ്ജയ് ദത്ത് തുടങ്ങി വൻതാരനിരയുണ്ട്.