Saturday 10 October 2020 02:23 PM IST

പ്രിയപ്പെട്ട ഒരോർമ ഹൃദയത്തോടു ചേർന്ന്..; ആഭരണങ്ങളിൽ ‘നൊസ്റ്റാൾജിയ’ ആഗ്രഹിക്കുന്നവർക്കായി ബോട്ടാനിക്കൽ റെസിൻ ജ്വല്ലറി

Delna Sathyaretna

Sub Editor

resinjj1

ചുവന്ന റോസിന്റെ ഇതളുകൾ ഒരു ലോക്കറ്റിനുള്ളിൽ ക്രിസ്റ്റൽ ക്ലിയറായി കാണാൻ പറ്റുന്ന രീതിയിൽ മരവിച്ചിരിക്കുന്നു. അതിലേക്ക് നോക്കുമ്പോൾ ഒരു മഴത്തുള്ളിക്കുള്ളിൽ പ്രിയപ്പെട്ട ഏതോ ഓർമ, കുടുങ്ങി കിടക്കുന്ന പോലെ.. ബ്രാസ്സ് ഫ്രെയ്മിയിൽ തീർത്ത ചെയിനിൽ ആ ഓർമയെങ്ങനെ നെഞ്ചോട്‌ ചേർന്ന്... പൂക്കളും ഇലകളുമൊക്കെ ഉണക്കിയെടുത്ത് റെസിൻ ക്രിസ്റ്റലിനുള്ളിലാക്കി മോതിരമായും മാലയായും ബുക്ക്‌മാർക്കായുമൊക്കെ ഹൃദയങ്ങളിൽ ചെക്കേറുന്നത്, പെരുമ്പാവൂരിലെ ചിന്ദുവിന്റെ ഒറ്റമുറി സ്റ്റുഡിയോയിൽ നിന്നാണ്. എല്ലാം ഹാൻഡ് മേഡ് ആഭരണങ്ങൾ. 

resinjj2

ബോട്ടാനിക്കൽ റെസിൻ ജ്വല്ലറി വിദേശരാജ്യങ്ങളിൽ ലഭ്യമായിരുന്നെങ്കിലും നമ്മുടെ നാട്ടിൽ വിരളമാണ്, അതും കസ്റ്റമൈസ്ഡ്  രീതിയിൽ. നമ്മുടെ കയ്യിലുള്ള പൂക്കളോ, തൂവലോ അങ്ങനെ നമുക്ക് പ്രിയപ്പെട്ടതെന്തും ഇങ്ങനെ ആഭരണമാക്കി മാറ്റാം. ഇഷ്ടമുള്ള ഡിസൈനും ചിന്ദുവിനോട്‌ പറയാം. എപ്പോക്സി റെസിനിനുള്ളിൽ ഫോസിലായി ക്രമീകരിക്കുന്ന ഡിസൈനിൽ ബ്രാസ്സ് ആന്റിക് ഫ്രെയിം ആണ് ഉപയോഗിക്കുന്നത്. 

resinjj3

ഗിഫ്റ്റുകളായും ഏറ്റവും പ്രിയപ്പെട്ട ആഭരണമായുമൊക്കെ ഇത് മാറുന്നു. വിദേശത്തു നിന്ന് ശേഖരിക്കുന്ന അപൂർവ പൂക്കളും ഈ ആഭരണങ്ങളിൽ ഇടം പിടിക്കുന്നുണ്ട്, പ്രകൃതിയുടെ ഭംഗി മനസിന്റെ മടിത്തട്ടിൽ കാത്തുവച്ച പോലെ. ഫാഷൻ രംഗവുമായി അടുത്ത ബന്ധമുള്ള ചിന്ദുവിന് ആഭരങ്ങൾ എന്നും പ്രിയപ്പെട്ടതായിരുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ പഠനം കഴിഞ്ഞ്, ആഭരങ്ങളിൽ വ്യത്യസ്തമായ സംരംഭത്തിന് തുടക്കമിട്ടപ്പോൾ കുടുംബവും ഡബിൾ ഹാപ്പി.

rasin54343
Tags:
  • Fashion
  • Trends