Saturday 02 May 2020 01:58 PM IST : By സ്വന്തം ലേഖകൻ

പത്രകട്ടിങ്ങില്‍ നിന്ന് പകിട്ടൊത്ത ഫാഷന്‍; ഫ്രോക്കണിഞ്ഞ് സുന്ദരിക്കുട്ടി

paper-cover

ക്രിയേറ്റീവായ പരീക്ഷണങ്ങളുടെ കൂടി കാലമാണ് ലോക് ഡൗണ്‍ കാലഘട്ടം. പാചകം, ഫാഷന്‍, ആര്‍ട് തുടങ്ങി സകല മേഖലകളിലും വേറിട്ട പരീക്ഷണങ്ങളുമായി പലരും കളംനിറയുകയാണ്. പല പരീക്ഷണങ്ങളും സോഷ്യല്‍ മീഡിയ ഇരുകൈയും നീട്ടി സ്വീകരിക്കാറുമുണ്ട്. ഇവിടെയിതാ ഫാഷന്‍ ലോകത്തെ കലക്കനൊരു പരീക്ഷണം കണ്ട് അന്തംവിട്ടു നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ. അടിമുടിന്യൂസ് പേപ്പറില്‍ കുളിച്ചെത്തിയ ഒരു മിടുക്കിയാണ് ഏവരേയും അമ്പരപ്പിക്കുന്നത്. ന്യൂസ് പേപ്പര്‍ കൊണ്ട് തയ്യാറാക്കിയ ഫ്രോക്കണിഞ്ഞെത്തിയ ഏഴു വയസുകാരിയുടെ ചിത്രം സോഷ്യല്‍ മീഡിയ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ലെന്‍സ്മാന്‍ അഭിലാഷ് വിശ്വയാണ് ഈ വേറിട്ട ആശയത്തിനു പിന്നില്‍ നിന്ന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ലത്തീഫ് നഹയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.