Friday 15 May 2020 11:52 AM IST

അതിരു കടക്കുന്ന ലോക്ക് ഡൗൺ അപാരതകൾ ; ഫാഷൻ പരീക്ഷണങ്ങളിൽ നിറഞ്ഞുനിന്ന് സോഷ്യൽ മീഡിയ!

Delna Sathyaretna

Sub Editor

delna-

വീട്ടിൽ തന്നെയിരുന്നു മടുക്കുമ്പോൾ പാറി നടക്കാൻ, സോഷ്യൽ മീഡിയയുടെ ലോകം വിശാലമായി തുറന്നു കിടക്കുകയാണ്. ഫാഷൻ പരീക്ഷണങ്ങൾ പലതും ഇക്കാലയളവിൽ നടക്കുകയും ചെയ്തു. വിദേശികളെയും സ്വദേശികളെയും ഒരുപോലെ ആകർഷിച്ച പില്ലോ ചലഞ്ച് മുതൽ ന്യൂസ്‌പേപ്പർ ഉടുപ്പുകൾ വരെ എത്തിയപ്പോഴേക്കും ട്രോളുകൾ വന്നു തുടങ്ങി. ഇനി പ്ലാസ്റ്റിക് കവർ കൊണ്ടായിരിക്കും മിക്കവാറും ഉടുപ്പ് തുന്നുന്നതെന്നു തുടങ്ങി...

d2

വീട്ടിലെ കാരണവർ രാവിലെ പത്രവും തലയിണയും അന്വേഷിക്കുമ്പോൾ കാണാനില്ലെന്ന നില വരെ രസകരമായി ട്രോളന്മാർ അവതരിപ്പിക്കുന്നു. പില്ലോ ചലഞ്ച് ഇംഗ്ലീഷ് നടിമാരിൽ നിന്ന് തമന്നാ ഭാട്ടിയ വരെ ഏറ്റെടുത്തു. ന്യൂസ്‌ പേപ്പർ സാരിയും കുട്ടിയുടുപ്പുകളും നിറഞ്ഞതോടെ, പരീക്ഷണങ്ങൾ ആകാം, പക്ഷേ അതിരു കടക്കരുതെന്ന് അഭ്യർത്ഥനയുമായി നിരവധി പേരെത്തി. വീട്ടിൽ നടക്കുന്ന എന്തും ഏതും സോഷ്യൽ മീഡിയയിൽ പോസ്റ്റി വെറുപ്പിക്കരുതെന്നു പ്ലക്കാർഡ് പിടിച്ചും പോസ്റ്റുകളെത്തി.

d3
Tags:
  • Fashion