Wednesday 19 December 2018 05:10 PM IST : By സ്വന്തം ലേഖകൻ

കുണുക്കിടാതെ പള്ളിയിലേക്കില്ല! ചട്ടയും മുണ്ടും ആഘോഷമാക്കിയ അമ്മച്ചിമാരുടെ പിൻമുറക്കാരിങ്ങനെ... സ്വർണാഭരണത്തിന്റെ മാറുന്ന ട്രെൻഡ് മനംമയക്കുന്നത്

idimannikkal-new-ome

കുണുക്കില്ലാതെ പള്ളിയിൽ പോകില്ല എന്ന് ശഠിച്ചിരുന്ന അമ്മച്ചിമാരുടെ ഒരു കാലം കേരളത്തിലുണ്ടായിരുന്നു. കുണുക്കിന്റെ ഫാഷൻ മാറിയെങ്കിലും സെക്കൻഡ് സ്റ്റഡും, തേർഡ് സ്റ്റഡും പകരമെത്തി. അപ്പോഴും സ്വർണത്തോടുള്ള സ്നേഹത്തിന് ലോകത്താെകയും മലയാളക്കരയിലും മാറ്റമില്ല. അഴകും ഈടും മൂല്യവും ഇതുപോലെ ഒത്തുചേരുന്ന മറ്റൊരു വസ്തുവും ഇല്ല.

സ്വർണത്തോട് അടങ്ങാത്ത ഇഷ്ടം സൂക്ഷിക്കുമ്പോഴും വ്യത്യസ്തത പുത്തൻ തലമുറയ്ക്ക് നിർബന്ധമാണ്. ഒരു ജ്വല്ലറി അവർ ഹൃദയത്തോട് ചേർക്കുന്നത് വ്യത്യസ്തമായ, ഗുണനിലവാരമുള്ള ആഭരണങ്ങൾ അവരുടെ സ്വപ്ന സങ്കൽപങ്ങൾക്കൊത്ത് മെനഞ്ഞെടുത്ത് നൽകുമ്പോഴാണ്. അതുല്യമായ ഡിസൈനുകൾ അമൂല്യമായ സ്വർണത്തിൽ പകർത്തുന്നതിൽ മുൻപന്തിയിൽ നിൽക്കാൻ ഏറെ നാളായി കഴിയുന്നു എന്നതാണ് ഇടിമണ്ണിക്കൽ ജ്വല്ലറിയെ മുതിർന്നവരുടെയും ന്യൂ ജനറേഷൻ യുവതീ യുവാക്കളുടെയും ഇഷ്ട ജ്വല്ലറിയാക്കി മാറ്റിയത്. എന്താണ് ലേറ്റസ്റ്റ് ട്രെൻഡ് എന്നറിയാൻ ഇടിമണ്ണിക്കൽ ജ്വല്ലറിയുടെ ചങ്ങനാശേരിയിലും കോട്ടയത്തുമുള്ള ഷോറൂമുകൾ സന്ദർശിച്ചാൽ മതിയാകും. ഏപ്രിൽ ആദ്യ വാരമാണ് ബസേലിയസ് കോളജിനും കളക്റ്ററേറ്റിനും മധ്യേ കോട്ടയം ഷോറൂം തുടങ്ങിയത്. ഇടിമണ്ണിക്കൽ കുടുംബത്തിൽ നിന്നുള്ള സണ്ണി തോമസ് ആണ് ചങ്ങനാശേരി കോട്ടയം ഷോറൂമുകളുടെ സാരഥ്യം വഹിക്കുന്നത്.

ഷൈൻ എവ്‌രി ഡേ

ഫാഷന്റെയും അഴകിന്റെയും പുത്തൻ ചിറകുകൾ സ്വർണത്തിന് നൽകുന്നതിനൊപ്പം അവയുടെ ഈടു കൂടി ഏറെ പരിഗണിച്ചാണ് ഇടിമണ്ണിക്കലിലെ ഓരോ സ്വർണാഭരണവും തയ്യാറാക്കുന്നത്. ബ്രൈഡൽ ആഭരണങ്ങളിലെ ട്രെൻഡ് സെറ്റർ കൂടിയാണ് ഇടിമണ്ണിക്കൽ ജ്വല്ലറി. ‘‘ എലഗെൻഡ് ആയ ആഭരണങ്ങളോട് ഇന്നത്തെ വധുവിന് ഇഷ്ടമുണ്ട്. പക്ഷേ, തികച്ചും കംഫർട്ടബിളായി നിത്യവും അണിയാൻ കഴിയുന്ന ആഭരണങ്ങളാണ് വിവാഹാഭരണങ്ങളായി വാങ്ങാൻ അവർ ഇഷ്ടപ്പെടുന്നത്. അതിനാൽ ഹെവി വെയ്റ്റ് ആഭരണങ്ങളെക്കാൾ മീഡിയം വെയ്റ്റിൽ കൂടുതൽ ആഭരണ സെറ്റുകൾ സ്വന്തമാക്കാനാണ് അവർ കൊതിക്കുന്നത്.ഈ മനസ്സ് തിരിച്ചറിഞ്ഞ് മീഡിയം വെയ്റ്റിൽ മികച്ച ഡിസൈനിലുള്ള ആഭരണ സെറ്റുകൾ ഇടിമണ്ണിക്കൽ ജ്വല്ലറി ഒരുക്കുന്നു. വിവാഹത്തിനു മാത്രമല്ല, വിവാഹശേഷം ഓരോ വസ്ത്രത്തിനുമൊപ്പം വ്യത്യസ്തമായ ഗോൾഡ് ആഭരണങ്ങൾ വ്യത്യസ്ത ലുക്കിൽ അണിയാൻ തക്കവണ്ണം ഇടിമണ്ണിക്കൽ ജ്വല്ലറി നൽകുന്ന മൂന്നു പവൻ മുതൽ വ്യത്യസ്ത തൂക്കങ്ങളിൽ നിർമിക്കപ്പെടുന്ന ആഭരണങ്ങളോടാണ് പുത്തൻ വധുക്കൾക്ക് താൽപര്യമേറെ. ഈ വെയിറ്റിലുള്ള വ്യത്യസ്തമായ കളക്‌ഷനുകൾ ഓരോ ദിവസവും മാറി മാറി ധരിക്കുകയും ചെയ്തു കൊണ്ട് ‘ഷൈൻ എവ്‌രി ഡേ’ എന്ന കാഴ്ചപ്പാടിലാണ് യുവതലമുറ നീങ്ങുന്നത്.

ഫാഷൻ ട്രെൻഡ് സെറ്റർ

വ്യത്യസ്തരാകാനാണ് ആളുകൾ ആഗ്രഹിക്കുന്നത്. അതിനായി ഇന്ന് ആളുകൾ പണം ചെലവഴിക്കുന്നുണ്ട്. അവരെ തൃപ്തിപ്പെടുത്തുന്ന ഡിസൈനുകൾ അവതരിപ്പിക്കാൻ ഇടിമണ്ണിക്കലിന് കഴിയുന്നുണ്ട്. മാർക്കറ്റിൽ എന്ത് പോകും പോകില്ല എന്ന് അറിയാമെന്നതാണ് ഫാഷൻ ട്രെൻഡുകളുടെ അമരത്ത് ഇടിമണ്ണിക്കൽ ജ്വല്ലറിയെ നിലനിർത്തുന്നത്. എന്നാൽ ഫാഷൻ മാത്രം പോര സ്വർണ വിപണിയിലെ ട്രെൻഡ് സെറ്ററാകാൻ എന്നു പറയും സണ്ണി തോമസ്.

‘‘ ഫാഷനബിളായ ആഭരണങ്ങൾ പലയിടത്തും ലഭിക്കും. പക്ഷേ വേഗം പൊട്ടി പോകുകയോ, ഡിസൈനിന് കേടുപാടുകൾ വരികയോ ചെയ്താൽ അത് ഉപഭോക്താവിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തും. ഇത്രയേറെ വില കൊടുത്തു വാങ്ങുന്ന സ്വർണാഭരണങ്ങൾക്ക് ഫാഷനോടൊപ്പം ഈട് പ്രധാനമാണ് . വളരെ അധ്വാനിച്ചും കാത്തിരുന്നും ആണ് പലരും സ്വർണാഭരണങ്ങൾ വാങ്ങുന്നത്. അതിനു കേടുപാടുകൾ വന്നാൽ അവർ ഷോപ്പിനെ മനസ്സിൽ നിന്ന് ഒഴിവാക്കും. അതിനാൽ ക്വാളിറ്റിയും ഡ്യൂറബിളിറ്റിയും വളരെ പ്രധാനമാണ്. ഉപഭോക്താക്കളുടെ വിശ്വാസവും സ്നേഹവും ആണ് ഒരു ജ്വല്ലറിയുടെ വിജയരഹസ്യം.’’

‘‘ആഭരണം വാങ്ങി ദിവസങ്ങൾക്കുള്ളിൽ വിചാരിച്ചിരിക്കാത്ത കാരണങ്ങൾ കൊണ്ടു കേടായാൽ പലർക്കും ഹൃദയം തകരുന്ന വിഷമം ആണ് അനുഭവപ്പെടുക. ഉദാഹരണത്തിന് ഗാർഹികമായ ഉപയോഗത്തിനിടെയോ യാത്രയ്ക്കിടെയോ ഒക്കെ ആഭരണങ്ങൾക്ക് കേടുപാട് വരാം. അത്തരക്കാരെയും ഇടിമണ്ണിക്കൽ ജ്വല്ലറി നിരാശപ്പെടുത്താറില്ല. ആഭരണങ്ങളുടെ കുഴപ്പം കൊണ്ടല്ലാതെ വരുന്ന കേടുപാടുകൾ സംഭവിക്കുന്നവരെയും ഇടിമണ്ണിക്കൽ സ്വാഗതം ചെയ്യാറുണ്ട്. അത്തരം അവസരങ്ങളിൽ വരുന്ന നഷ്ടം കണക്കാക്കാതെ ഉപഭോക്താക്കൾക്ക് ആഭരണം കേടുപാട് തീർത്തു കൊടുക്കുകയോ മാറ്റി കൊടുക്കുകയോ ചെയ്യാറുണ്ട്. വിഷമ ഘട്ടത്തിലും ഉപഭോക്താവിനൊപ്പം നിൽക്കുന്ന സമീപനമാണ് ഇടിമണ്ണിക്കലിന്റേത്. കാരണം ആഭരണം വാങ്ങുന്നവരുമായി ഉള്ളത് ദീർഘ കാലം നിലനിൽക്കേണ്ട ബന്ധമാണ്. ആ പ്രതിസന്ധിയിൽ ഇടിമണ്ണിക്കൽ അവർക്കൊപ്പം നിൽക്കുന്നു. കസ്റ്റമറുടെ സംതൃപ്തിയും സന്തോഷവും ഞങ്ങൾക്കു വലുതാണ്. ’’ എന്ന് സണ്ണി തോമസ്.

ചിലർക്ക് എക്സ്ക്ലൂസീവ് ആഭരണങ്ങളോടാണ് ഇഷ്ടമെങ്കിൽ ചിലർക്ക് അനുകരണങ്ങളോടാണ് പ്രിയം. കൂട്ടുകാരിയുടെ മാലയുമായി വന്ന് അതുപോലെ വേണം എന്ന് പറയുന്നവരെയും ഇടിമണ്ണിക്കൽ ജ്വല്ലറി നിരാശപ്പെടുത്താറില്ല. കാരണം സ്ഥിരം ഡിസൈനുകളും ഇവിടെ ലഭിക്കുന്നു. ഇഷ്ടാനുസരണം പണിയിച്ചെടുക്കാനും കഴിയും. എല്ലാവരെയും ആകർഷിക്കുന്ന കളക്‌ഷൻ തീർച്ചയായും ഒരു ജ്വല്ലറിയിൽ ഉണ്ടാകണം. ആഭരണപ്രിയരുടെ സ്വർണ സങ്കൽപങ്ങൾ എന്തുതന്നെയായാലും തൃപ്തികരമായ പർച്ചെയ്സ് സാധ്യമാക്കുന്നു എന്നതാണ് ഇടിമണ്ണിക്കൽ ജ്വല്ലറിയെ ഏവർക്കും പ്രിയപ്പെട്ട ജ്വല്ലറി ആക്കുന്നത്.

എവിടെ നിന്നു വാങ്ങി ?

വന്നവർ വീണ്ടും വരുന്നു എന്നതാണ് ഒരു ജ്വല്ലറിയുടെ വിജയം. അവർ വീണ്ടും വരുന്നതിന് കാരണം ഇടിമണ്ണിക്കലിൽ നിന്നു വാങ്ങിയ ആഭരണം അണിയുമ്പോൾ ‘ഇത് എവിടെ നിന്നു വാങ്ങി? ’എന്ന ചോദ്യം അവർക്ക് കേൾക്കാൻ കഴിയുന്നു എന്നതാണ്. ഏതൊരു സ്ത്രീയും ആഭരണമണിയുമ്പോൾ കേൾക്കാൻ ആഗ്രഹിക്കുന്ന ചോദ്യമാണിത്. ഈ ചോദ്യം അവർ ഏറ്റവും ആസ്വദിക്കുന്നുണ്ട്. തേടി നടന്നും ആലോചിച്ചും മാത്രം ആഭരണം വാങ്ങുന്നവരാണ് മലയാളികൾ. സ്വർണാഭരണം വാങ്ങുന്ന പതിവുള്ളവർ. എന്നിട്ടും എന്തുകൊണ്ട് എനിക്ക് ഇത്രയും വ്യത്യസ്തമായ ഡിസൈൻ കിട്ടിയില്ല എന്ന് ചിന്തിക്കുമ്പോൾ അവർക്ക് ചോദിക്കാതിരിക്കാനാകുന്നില്ല. എവിടെ നിന്നു വാങ്ങി? ഈ ചോദ്യത്തിലൂടെയാണ് ഇടിമണ്ണിക്കലിന് പുതിയ ഉപഭോക്താക്കളെ ലഭിക്കുന്നത്. പർച്ചെയ്സ് പാറ്റേണിലെ വ്യതിരിക്തത കൊണ്ടാണ് ഇടിമണ്ണിക്കൽ ഈ സ്നേഹം നേടിയെടുത്തത്.

ഓഫറുകളുമായി ക്രിസ്മസ് കാലം

പുത്തൻ ഡിസൈനുകളും റോസ് ഗോൾഡിലെ അതിമനോഹര ആഭരണങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി ഗംഭീര ഓഫറുകളുമായാണ് ഇടിമണ്ണിക്കൽ ക്രിസ്മസിനെ എതിരേൽക്കാൻ ഒരുങ്ങുന്നത്. പണിക്കൂലിയിൽ അറുപത് ശതമാനം വരെ കിഴിവ് ആഭരണങ്ങൾക്ക് നൽകുന്നതിലൂടെയാണ് ഇടിമണ്ണിക്കൽ ഉപഭോക്താക്കളുടെ സ്വർണ സ്വപ്നങ്ങൾക്കു ശക്തി പകരാൻ ഒരുങ്ങുന്നത്.