Friday 21 December 2018 05:53 PM IST : By സ്വന്തം ലേഖകൻ

കമ്മലുകൾ ആഭരണങ്ങളിലെ രാജ്ഞി! ക്ലാസിക് ഭംഗിക്ക് അൺകട്ട് ആഭരണങ്ങൾ, വെസ്റ്റേൺ ഭംഗിക്ക് സ്വരോസ്കി, മാറ്റു കൂട്ടാൻ കരിമണി അഴകും

gold

ആഭരണങ്ങളിലെ രാജ്ഞി ആണ് കമ്മലുകൾ എന്നു പറയാം. ഒരാളെ ആദ്യം കാണുമ്പോൾ മുഖത്തേക്കാണ് നമ്മുടെ നോട്ടം പോകുക. മറ്റുള്ളവരുടെ നോട്ടത്തിൽ നിങ്ങളുടെ മുഖം ആകർഷകമാക്കുന്നതിൽ കമ്മലുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. ഓഫിസിലോ, മീറ്റിങ്ങിനോ, ചെറിയ ഗെറ്റ് ടുഗതറുകൾക്കോ, കുഞ്ഞിന്റെ സ്കൂൾ മീറ്റിങ്ങിനോ പോകുമ്പോൾ തികച്ചും സ്റ്റൈലിഷ് ആയി സ്വർണമണിയാൻ സ്ത്രീകൾ ആഗ്രഹിക്കുന്നു.

ഇടിമണ്ണിക്കലിന് സ്റ്റഡ്ഡിന് മാത്രമായി ഡിസൈനർ ഹബ് തന്നെ ഉണ്ട്. ഒരു ലക്ഷത്തി പതിനേഴായിരം ഡിസൈൻനുകളാണ് ഇപ്പോൾ ലഭിക്കുന്നത്. അത് ദിനം പ്രതി കൂടുകയും ചെയ്യുന്നു. ഷോറൂമിൽ നിന്ന് ഇഷ്ടപ്പെട്ടവ ലഭിച്ചില്ലെങ്കിൽ ടാബിൽ ഡിസൈൻ നോക്കി ഓർഡർ ചെയ്തു വാങ്ങാനാകും. എക്സ്ക്ലൂസീവ് മാനുഫാക്ചറർമാരുമായുള്ള ബന്ധങ്ങളിലൂടെയാണ് ഇടിമണ്ണിക്കൽ ഇത്ര വിപുലമായ കളക്‌ഷൻ ലഭ്യമാക്കുന്നത്. സ്റ്റഡ്ഡുകൾ നമ്മുടെ പഴ്സണാലിറ്റി ഉയർത്തിക്കാട്ടുന്ന ആഭരണങ്ങളാണ്. ചെറുതെങ്കിലും നിങ്ങളുടെ ആറ്റിറ്റ്യൂഡ് അനുസരിച്ച് ധരിക്കാൻ കഴിയുന്നതാണ് സ്റ്റഡുകൾ. പക്ഷേ മികച്ച കളക്‌ഷൻ ലഭിക്കണം. അത് സാധ്യമാക്കുന്നു എന്നതാണ് സ്റ്റഡ് പർച്ചെയ്സിൽ സ്ത്രീകളുടെ ഫസ്റ്റ് ചോയ്സ് ആയി ഇടിമണ്ണിക്കൽ ജ്വല്ലറിയെ മാറ്റിയത്.

അൺകട്ട് ഡയമണ്ട് നൽകും ക്ലാസിക് ഭംഗി

ഡയമണ്ടിന്റെ അത്ര വില നൽകാതെ ഡയമണ്ട് സ്വന്തമാക്കാം. അൺകട്ട് ഡയമണ്ട് ആഭരണങ്ങളിലൂടെ. റീസെയിൽ വാല്യു ലഭിക്കുന്നതു കൊണ്ട് അൺ കട്ട് ഡയമണ്ട് ആഭരണങ്ങൾ എക്ചെയ്ഞ്ച് ചെയ്യാൻ സാധിക്കും. ആഭരണ രൂപത്തിലാകുമ്പോൾ അപൂർവ ഭംഗി പകരാനും അവയ്ക്ക് കഴിയുന്നു. ഗൗണുകൾക്കൊപ്പം പെർഫെക്റ്റ് മാച്ചാണ് അൺ കട്ട് ഡയമണ്ട്. അവയുടെ വ്യത്യസ്തമായ നിറം ഏത് നിറമുള്ള വസ്ത്രത്തിനൊപ്പവും ചേരുന്നു എന്നത് സ്വീകാര്യത കൂട്ടിയിട്ടുണ്ട്.

സ്വരോസ്കിയുടെ വെസ്റ്റേൺ ഭംഗി

കല്ലുകൾ പതിച്ച ആഭരണങ്ങൾ അണിയാൻ ആഗ്രഹിക്കുന്നവർക്ക് സ്വരോസ്കി സ്റ്റോൺസ് ആഭരണങ്ങൾ തിരഞ്ഞെടുക്കാം. ആർട്ടിഫിഷൽ സ്റ്റോൺസ് ആണ്. വിപണിയിൽ വളരെ ഫാഷനബിളാണ്. സ്വരോസ്കി സ്റ്റോൺസ് ഫെയ്ഡ് ആകില്ല എന്നതിനാൽ ഡെയ്‌ലി വെയർ ആഭരണങ്ങളായി മികച്ച സ്വീകാര്യതയുണ്ട്. സ്റ്റോൺ വെയിറ്റ് വളരെ കുറവായതിനാൽ സുഖകരമായി ധരിക്കാം. മാത്രമല്ല, ആഭരണ ഫാഷൻ രംഗത്ത് രാജ്യാന്തര അംഗീകാരവും ഉണ്ട് സ്വരോസ്കി സ്റ്റോണുകൾക്ക്. മികച്ച കളക്‌ഷൻ പക്ഷേ അപൂർവം ജ്വല്ലറികളിലേ കിട്ടൂ.

ചെട്ടിനാട് കളക്‌ഷൻ

എല്ലാ വിഭാഗം വധുക്കളും ഇഷ്ടപ്പെടുന്നു ചെട്ടിനാട് കളക്ഷൻ. ഇളം ചുവപ്പ് നിറമാണ് ചെട്ടിനാട് കളക്‌ഷൻ ആഭരണങ്ങൾക്ക്. വിവാഹ സാരികൾക്ക് ഏറ്റവും അനുയോജ്യമായ നിറമാണിത്. പ്രൗഢസുന്ദരമായ ഡിസൈൻസ് കൊണ്ട് റിച്ച് ഫീൽ നൽകുന്ന ചെട്ടിനാട് കളക്‌ഷൻ ഹെവി അല്ലാതെയും ലഭിക്കും. അൽപം പൊലിപ്പും ആഗ്രഹിക്കുന്നവർക്ക് പെർഫെക്റ്റ് ആയിരിക്കും ചെട്ടിനാട് കളക്‌ഷൻ.

കരിമണിയഴക്

മിഡിൽ ഏജിൽ ഉള്ള സ്ത്രീകൾ പ്രൗഡിയുടെ അടയാളമായി അണിയുന്ന ആഭരണമാണ് കരിമണിമാല. വളരെ നേർത്ത കരിമണി ഉപയോഗിക്കുന്ന മാലയ്ക്കാണ് ഏറെ ഡിമാൻഡ്. പക്ഷെ നേർത്ത കരിമണിയിൽ മാല നിർമിച്ചെടുക്കാൻ പ്രയാസമാണ്. ഇടിമണ്ണിക്കൽ അതിനായി അഹമ്മദബാദിൽ നിന്നുള്ള കരിമണി മാല സ്പെഷ്യൽ പണിക്കാരുടെ സഹായത്താൽ കരിമണമാല ചെയ്യിച്ചെടുന്നു. രണ്ട് മുതൽ ആറ് വരെ ലെയറിലുള്ള മാലകൾ ലഭിക്കും. നീളം കുറഞ്ഞും കൂടിയതുമായ മാലകളും ലഭിക്കും.

അൺലോക്കർ ഫെസ്റ്റ്

പണ്ടത്തെപ്പോലെ വൻ വില കൊടുത്ത് സ്വർണം വാങ്ങി ലോക്കറിൽ സൂക്ഷിക്കാൻ പുതു തലമുറ ഇഷ്ടപ്പെടുന്നില്ല. പല സെറ്റുകളായി ആഭരണങ്ങൾ വാങ്ങി ഓരോ ദിവസവും വ്യത്യസ്തതയുടെ സ്പർശത്തോടെ അണിയാനാണ് അവർ ആഗ്രഹിക്കുന്നത്. ഈ മനസ്സറിഞ്ഞാണ് ഇടിമണ്ണിക്കൽ അൺലോക്കർ ഫെസ്റ്റ് നടത്തിയത്. ഇടിമണ്ണിക്കൽ ജ്വല്ലറിയുടേത് മീഡിയം വെയ്റ്റ് ആഭരണങ്ങൾ ആയതിനാൽ അവ ലോക്കറിൽ കൊണ്ടു വയ്ക്കേണ്ടി വരുന്നില്ല. ഹെവി വെയ്റ്റ് ആഭരണങ്ങൾ ആയതിനാൽ ലോക്കറിൽ വയ്ക്കേണ്ടി വന്നിരുന്ന ആഭരണങ്ങൾ ഇടിമണ്ണിക്കൽ ആഭരണങ്ങളുമായി മാറ്റിയെടുക്കാം. ഈ രണ്ട് ആശയങ്ങളാണ് അൺലോക്കർ ഫെസ്റ്റ് മുന്നോട്ട് വച്ചത്. അങ്ങിനെ സ്വർണം അണിയാൻ ഇഷ്ടപ്പെടുന്നവർ ലോക്കറിനോട് വിട പറഞ്ഞു. ‘‘ സ്വർണം ലോക്കറിൽ വയ്ക്കാനാകില്ല, മറിച്ച് അവ അണിയാനേ കഴിയൂ എന്നായിരുന്നു അൺലോക്കർ ഫെസ്റ്റിലൂടെ പറഞ്ഞത്. ഇടിമണ്ണിക്കലിന്റെ സ്ഥിരം കസ്റ്റമർമാർ ഇതിനോട് യോജിച്ചപ്പോൾ പുതിയ ഉപഭോക്താക്കൾ യഥാർത്ഥത്തിൽ ലോക്കറുകൾ അൺലോക്ക് ചെയ്ത അനുഭവം ആണ് ഉണ്ടായത്. പഴയ സ്വർണം മാറ്റി വാങ്ങാൻ. അത്രമേൽ സുന്ദരമായ ഡിസൈനുകൾ അവതരിപ്പിക്കാൻ ഇടിമണ്ണിക്കലിന് ആയി.’’ സണ്ണി തോമസ് പറയുന്നു.

സ്വർണത്തോട് അടങ്ങാത്ത ഇഷ്ടം സൂക്ഷിക്കുമ്പോഴും വ്യത്യസ്തത പുത്തൻ തലമുറയ്ക്ക് നിർബന്ധമാണ്. ഒരു ജ്വല്ലറി അവർ ഹൃദയത്തോട് ചേർക്കുന്നത് വ്യത്യസ്തമായ, ഗുണനിലവാരമുള്ള ആഭരണങ്ങൾ അവരുടെ സ്വപ്ന സങ്കൽപങ്ങൾക്കൊത്ത് മെനഞ്ഞെടുത്ത് നൽകുമ്പോഴാണ്. അതുല്യമായ ഡിസൈനുകൾ അമൂല്യമായ സ്വർണത്തിൽ പകർത്തുന്നതിൽ മുൻപന്തിയിൽ നിൽക്കാൻ ഏറെ നാളായി കഴിയുന്നു എന്നതാണ് ഇടിമണ്ണിക്കൽ ജ്വല്ലറിയെ മുതിർന്നവരുടെയും ന്യൂ ജനറേഷൻ യുവതീ യുവാക്കളുടെയും ഇഷ്ട ജ്വല്ലറിയാക്കി മാറ്റിയത്. എന്താണ് ലേറ്റസ്റ്റ് ട്രെൻഡ് എന്നറിയാൻ ഇടിമണ്ണിക്കൽ ജ്വല്ലറിയുടെ ചങ്ങനാശേരിയിലും കോട്ടയത്തുമുള്ള ഷോറൂമുകൾ സന്ദർശിച്ചാൽ മതിയാകും. ഏപ്രിൽ ആദ്യ വാരമാണ് ബസേലിയസ് കോളജിനും കളക്റ്ററേറ്റിനും മധ്യേ കോട്ടയം ഷോറൂം തുടങ്ങിയത്. ഇടിമണ്ണിക്കൽ കുടുംബത്തിൽ നിന്നുള്ള സണ്ണി തോമസ് ആണ് ചങ്ങനാശേരി കോട്ടയം ഷോറൂമുകളുടെ âസാരഥ്യം വഹിക്കുന്നത്.