Tuesday 26 May 2020 12:03 PM IST : By സ്വന്തം ലേഖകൻ

കോവിഡ് മനസിൽ കാണും മുന്നേ ഇവർ മാസ്ക് മരത്തിൽ കണ്ടു! 'മാച്ചിങ് മാസ്ക് ഫാഷൻ 'പ്രവചിച്ച പ്രീ കോവിഡ് ഫാഷൻ ഷോ

fashion

കോവിഡ് എന്ന പേര് നമുക്ക് പരിചിതമാകും മുമ്പേ നടന്ന ഈ ഫാഷൻ ഷോയിൽ മാച്ചിങ് മാസ്‌കുകളായിരുന്നു ട്രെൻഡ് സെറ്റെർ.

കോവിഡ് പത്തൊൻപത്, ഫാഷൻ ലോകത്ത് നടത്തിയ പ്രധാന മാറ്റങ്ങളിലൊന്നാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന തുണികൊണ്ടുള്ള മാസ്കിലെ പുതിയ ഡിസൈൻ നവീകരണങ്ങൾ. അൻപതും തൊണ്ണൂറും അതിനു മുകളിലും വില വരുന്ന ഡിസൈനർ മാസ്കുകളും. പത്തോ പതിനഞ്ചോ രൂപയ്ക്ക് ലഭിക്കുന്ന റെഡിമേഡ് മാസ്കുകളും, ഫ്രീ ആയി കിട്ടുന്ന ഡൊനേഷൻ മാസ്കുകളും, ആരോഗ്യ ഗുണമുള്ള ആയുർ മാസ്കുകളും വിപണിയിൽ വിളയാടും മുൻപ്..ഈ ട്രെൻഡ് ഒരു യുവ ഫാഷൻ ഡിസൈനർ പ്രവചിച്ചിരുന്നു. കഴിഞ്ഞ വർഷം മറീൻ സെർ എന്ന ഫ്രഞ്ച് ഫാഷൻ ഡിസൈനർ ഫാൾ വിന്റർ ഫാഷൻ ഷോയിൽ മോഡലുകളെ അണിനിരത്തിയത് മാച്ചിങ് മാസ്കുകൾ അണിയിച്ച് !

കോവിഡ് വരുമെന്ന് പാവം ഡിസൈനർ അറിഞ്ഞു കാണുമോയെന്നറിയില്ല. ആന്റി പൊലൂഷൻ മാസ്‌കുകളായാണ് ഇവ ഫ്രഞ്ച് ഫാഷൻ ഷോയിൽ ഇടം നേടിയത് സിൻഡി ക്രോഫോർഡ് എന്ന അമേരിക്കൻ മോഡലും അടുത്തിടെ ഉടുപ്പിലെ അതേ പ്രിന്റുള്ള മാസ്കണിഞ്ഞ ഫോട്ടോ അപ്‌ലോഡ് ചെയ്തിരുന്നു. സ്പോർട്സ് താരങ്ങളും, കാർട്ടൂൺ കഥാപാത്രങ്ങളും, ഫോട്ടോ പ്രിന്റ് ചെയ്ത മാസ്കുകളും എന്ന് തുടങ്ങി.. നിരവധി ഡിസൈനുകളിൽ മാസ്കുകൾ ഉണ്ട്. ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റേറ്റ്മെന്റ് പീസായി മാസ്കുകൾ മാറുന്നത് വെറുതെയല്ല.