Saturday 16 February 2019 06:17 PM IST : By സ്വന്തം ലേഖകൻ

മോൾക്കൊരു ഉഗ്രൻ കുട്ടിയുടുപ്പ് തുന്നിയാലോ? ഇതാ സിംപിൾ ആൻഡ് എലഗന്റ് ഡിസൈൻ! (വിഡിയോ)

stitch-kids24566 ഡിസൈനർ: മിനു എബി, എം ലിസ് കൗച്ചർ, കോതമംഗലം, മോഡൽ: റിയാന, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

കുട്ടിക്കുറുമ്പിയെ പാറി നടക്കുന്ന പൂമ്പാറ്റയെ പോലെ സുന്ദരിയാക്കുന്ന ഫ്രോക്കാണിത്. ഫ്ലോറൽ പ്രിന്റുള്ള ഓർഗൻസ സിൽക്ക് തുണിയുടെ കളർഫുൾ ലുക്കിന് മാച്ചിങ് ബ്രൗൺ വെൽവറ്റാണ് അപ്പർ പാർട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. ഓർഗൻസയിലെ പ്രിന്റിന്റെ നിറം മാറുന്നതിനനുസരിച്ച് അപ്പർ പാർട്ടിന്റെ നിറവും മാറ്റി പരീക്ഷിക്കാം. ഫ്ലോറൽ പ്രിന്റിനു കോംപ്ലിമെന്റ് ചെയ്യുന്ന തരത്തിലാണ് ഫ്രോക്കിന്റെ നെക്കിൽ പൂക്കളും മുത്തുകളും പിടിപ്പിച്ചിരിക്കുന്നത്.

ആവശ്യമുള്ള സാധനങ്ങൾ

കോഫി ബ്രൗൺ വെൽവെറ്റ് തുണി– അര മീറ്റർ

പ്രിന്റഡ് ഓർഗൻസ സിൽക്ക് തുണി– ഒരു മീറ്റർ

ലൈനിങ് തുണി – ഒന്നര മീറ്റർ

മുത്തുകൾ 

സിൽക്ക് നൂൽ

തയ്ക്കുന്ന വിധം താഴെ കൊടുത്തിരിക്കുന്ന വിഡിയോയിൽ കാണാം;