Saturday 06 January 2018 03:32 PM IST : By ലക്ഷ്മി പ്രേംകുമാർ

ഇതാണ് ആ കുപ്പായക്കാരി; മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ സ്റ്റെഫി സേവ്യർ

Stephy Xavier - State award winner costume designer
ഫോട്ടോ: സരിൻ രാംദാസ്

പീകോക്ക് ബ്ലൂ നിറത്തില്‍ ബോർഡർ ഉള്ള പച്ച കോട്ടൻ സാരി. തുമ്പത്തായൊരു വെള്ളി വര. മമ്മൂട്ടി ചിത്രമായ ‘ഗ്രേറ്റ് ഫാദറി’ന്റെ ആദ്യ പോസ്റ്ററിൽ സിംപിൾ ആൻഡ് എലഗന്റ് ലുക്കിലെത്തിയ സ്നേഹയുടെ കോസ്റ്റ്യൂം കണ്ട് കിടിലൻ എന്ന് പറയാത്ത ഫാഷൻ പ്രേമികളില്ല. ഈ സാരി എവിടുന്നാണാവോ എന്ന അന്വേഷണം കേട്ട് പുഞ്ചിരിക്കുന്ന ഒരു പെൺകുട്ടിയുണ്ട്. സ്‌റ്റെഫി സേവ്യർ. 2016 ലെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ വനിത.

‘ഗപ്പി’ എന്ന സിനിമയിലൂടെയാണ് സംസ്ഥാന അവാർഡ് എന്ന അംഗീകാരം ഈ ഇരുപത്തിനാലുകാരിയെ തേടിയെത്തിയത്. പുതിയ ട്രെൻഡുകളുമായി വിസ്മയിപ്പിക്കുന്ന ഈ പെൺകുട്ടി മെട്രോ സിറ്റിയുടെ മകളല്ല. വയനാട് ചുരമിറങ്ങി യാണ് ഈ മിടുക്കിയുടെ വരവ്. ഒരു വർഷം പത്തോളം ചിത്ര ങ്ങൾക്ക് എങ്ങനെ വസ്ത്രാലങ്കാരമൊരുക്കുന്നുവെന്ന് ചോദി ച്ചാൽ കുസൃതി നിറഞ്ഞ ഒരു ചിരിയാണ് മറുപടി.

അതെന്റെ സ്വപ്നമായിരുന്നു

സ്‌റ്റേറ്റ് അവാർഡ് എന്റെ സ്വപ്നമായിരുന്നു. അതിന്റെ ത്രില്ലി ലാണിപ്പോൾ. ബീച്ച് കൾച്ചറുള്ള സിനിമയായിരുന്നു ഗപ്പി. വ്യത്യസ്തമായി നിൽക്കുന്നയാളാകണം നായകൻ. അതു കൊണ്ട് ടൊവിനോയുടെ ഗെറ്റപ്പ് കുറച്ച് ട്രെൻഡിയാക്കി. അത് ഹിറ്റായി. പിന്നെ, ഓരോ ക്യാരക്ടറും കടൽ‌ തീരത്ത് നമ്മൾ സ്ഥിരമായി കാണുന്നവരെ പോലെ തോന്നണം. ഒരുപാട് പ ഠിച്ചിട്ടാണ് ആ സിനിമ ചെയ്തത്. അതിന്റെ ഫലം ലഭിച്ചു.

steffy3
ഗ്രേറ്റ്ഫാദർ , ഗപ്പി , എസ്ര

അൽപം തിരക്കിലാണ്

തിരക്കില്ല എന്ന് പറഞ്ഞാൽ ചിലപ്പോൾ അമിത വിനയമായി തോന്നും, അതുകൊണ്ട് ധൈര്യമായി പറയാം തിരക്കിലാണ്. രണ്ട് സിനിമകൾ ഒരേ സമയം ഷൂട്ട് നടക്കുന്നു. എല്ലായിട ത്തും മനസും കണ്ണും ഓടിയെത്തണം. അവാർഡിന്റെ ആശംസകളുമായി ഇപ്പോഴും വിളികളെത്തുന്നു. ഒപ്പം വീട്ടിലെ കാര്യ വും. ഇതിനെല്ലാമിടയിൽ ഒരു താരത്തെയും വെറുപ്പിക്കാതെ വസ്ത്രങ്ങൾ ഒരുക്കണം. ഇഷ്ടപ്പെടാത്ത ഒരു കോസ്റ്റ്യൂമിൽ ഒരു നടനോ നടിക്കോ നന്നായി അഭിനയിക്കാൻ കഴിയില്ല.അ വർക്ക് കംഫർട്ട് സോൺ ഒരുക്കുകയാണ് ഡിസൈനറുടെ പ്ര ധാന ജോലി.

കണ്ണിലുടക്കിയ ഉടുപ്പ്

വയനാട്ടിൽ മാനന്തവാടിയിലാണ് വീട്. ചെറുപ്പം മുതൽ ത ന്നെ സിനിമാഭ്രാന്തായിരുന്നു. ടിവിയിൽ വരുന്ന സിനിമകൾ ഒരെണ്ണം പോലും വിടാതെ കാണും.അന്നൊക്കെ കൂടുതൽ ശ്രദ്ധിച്ചത് നായികയുടെ വസ്ത്രങ്ങളായിരുന്നു. ഏറ്റവും സ്വാധീനിച്ചത് ‘ടൈറ്റാനിക്’ ആണ്. അതിലെ റോസിന്റെ വ സ്ത്രങ്ങൾ കണ്ട് ഞാൻ അന്തം വിട്ട് ഇരുന്നിട്ടുണ്ട്. മുതിർന്നപ്പോൾ വസ്ത്രങ്ങളിൽ സ്വയം പരീക്ഷിക്കാൻ തുടങ്ങി. ഹൈ സ്കൂളിൽ പഠിക്കുമ്പോഴായിരുന്നു ‘ബോയ്സ്’ സിനിമ ഇറങ്ങി യത്. അതിലെ ജനീലിയയുടെ മോഡേൺ വസ്ത്രങ്ങൾ വീട്ടിൽ വന്ന് വരച്ചു നോക്കാൻ ശ്രമിച്ചു. ഇതൊക്കെ കണ്ട് അമ്മയാണ് ബെംഗളൂരുവിൽ ഫാഷൻ ഡിസൈനിങ് കോ ഴ്സിന് അയച്ചത്.

വയനാട്ടിലെ ഫാഷൻ

സിനിമയിലെ കോസ്റ്റ്യൂം ഡിസൈനറെകുറിച്ച് ഞങ്ങൾക്കൊന്നും കേട്ടു പരിചയം പോലുമില്ല. ഫാഷൻ ട്രെൻഡ്സ് അല്പം പതുക്കെയാണ് എത്തുന്നതും. വയനാട്ടിൽ നിന്ന് ബെംഗളൂരുവിലേക്ക് വണ്ടി കയറുമ്പോൾ എന്ത് ജോലി കിട്ടും, എത്ര വ രുമാനം ഉണ്ടാകും എന്നൊന്നും യാതൊരു ധാരണയുമില്ലായിരുന്നു. ഫാഷന്റെ പുതിയ ലോകമായിരുന്നു ബെംഗളൂരു. കോഴ്സിന്റെ ഭാഗമായി ദേശീയതലത്തിലുള്ള ഫാഷൻ ഷോ കൾ ചെയ്തു. അന്നത്തെ ഒരേയൊരു ആഗ്രഹം പഠനം പൂർത്തിയാക്കിയാൽ സിനിമ ചെയ്യണമെന്നു മാത്രമായിരുന്നു.

steffy2

കൊച്ചിയിലേക്കൊരു സിനിമാ വണ്ടി

സിനിമയിൽ വേരുറപ്പിക്കാം എന്ന വിശ്വാസത്തിൽ തന്നെയാ ണ് പഠനം കഴിഞ്ഞ് കൊച്ചി നഗരത്തിലേക്ക് എത്തിയത്. സി നിമ കയ്യെത്തി പിടിക്കുന്നതിനും അപ്പുറത്താണെന്ന് പതുക്കെ യാണ് മനസിലായത്. കഴിവുകൾ തെളിയിച്ച് വിജയിച്ചവർക്ക് മാത്രമേ നിലനിൽപ്പുള്ളു. അങ്ങനെ വിജയിക്കണമെങ്കിൽ എക്സ്പീരിയൻസ് വേണം. അതല്ലാതെ ഒരു സുപ്രഭാതത്തിൽ സിനിമയങ്ങ് ചെയ്തു കളയാം എന്ന് വിചാരിച്ചാൽ നടക്കില്ല. മാത്രമല്ല, ലഭിക്കുന്ന അവസരം വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തുകയും വേണം.

ഫാഷൻ ഫൊട്ടോഗ്രഫിക്കായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്താണ് കരിയർ ആരംഭിക്കുന്നത്. പിന്നീട് പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങൾ. കാസ്റ്റിങ് ഡയറക്ടറായ ദിനേഷ് വഴിയാണ് ‘ലുക്കാചുപ്പി’ എന്ന സിനിമയിലേക്കുള്ള വാതിൽ തുറന്നത്.

സിനിമ എന്ന മാന്ത്രിക ലോകം

ഒരു മാന്ത്രിക ലോകത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നതുപോലെയായിരുന്നു അത്. കൂട്ടിനുള്ളത് എന്റെ ഓവർ കോൺ ഫിഡൻസും നൂറോളം പരസ്യങ്ങൾ ചെയ്തതിന്റെ അനുഭവങ്ങളും. ലുക്കാ ചുപ്പിയിൽ എല്ലാ കഥാപാത്രങ്ങൾക്കും ഒന്നോ രണ്ടോ കോസ്റ്റ്യൂംസ് മതിയാരുന്നു. അനിൽ രാധാകൃഷ്ണ മേനോന്റെ ‘ലോർഡ് ലിവിങ്സ്റ്റൺ ഏഴായിരം കണ്ടി’യായിരുന്നു അടുത്ത സിനിമ. ചലഞ്ചിങ് വർക്കായിരുന്നു. അതിലെ വനവാസികൾക്കെല്ലാമുള്ള വസ്ത്രങ്ങളും ആഭരണങ്ങളും പ്രത്യേകം തയാറാക്കിയതാണ്. ‘ഡാർവിന്റെ പരിണാമം’, ‘വള്ളീം തെറ്റി പുള്ളീം തെറ്റി’, ‘ഗപ്പി’, ‘കരിങ്കുന്നം സിക്സസ്’, ‘ആൻമരിയ കലിപ്പിലാണ്’, ‘എസ്ര’, ‘അങ്കമാലി ഡയറീസ്’ എന്നീ ചിത്രങ്ങൾക്കെല്ലാം വസ്ത്രാലങ്കാരമൊരുക്കി. ഇനി വരാൻ പോകുന്നത് മമ്മൂക്ക നായകനാകുന്ന ‘ദ് ഗ്രേറ്റ് ഫാദറും’ നി വിൻ പോളി നായകനാകുന്ന ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേ ള’യുമാണ്. ‘ചങ്ക്സ്, സൺഡേ ഹോളിഡേ’ എന്നിവയുടെ ഷൂ ട്ടിങ്ങാണ് ഇപ്പോൾ നടക്കുന്നത്.

പുതിയ സംവിധായകർക്കൊപ്പം

മനസിലുള്ള ക്യാരക്ടേഴ്സിനെ കൃത്യമായി വരച്ച് തരുന്നവരും ഡ്രസിന്റെ പാറ്റേണും നിറങ്ങളുമെല്ലാം വ്യക്തമാക്കി തരുന്നവരുമുണ്ട്. നായികയുടെ കൂട്ടുകാരിക്ക് ചെറിയ വേഷമാണെങ്കിൽ കൂടി ഇടേണ്ട ഡ്രസ്, ആഭരണങ്ങൾ ഇവയെക്കുറിച്ച് വരെ സംവിധായകനു വ്യക്തമായ കാഴ്ചപ്പാടുണ്ടാകും. നമ്മൾ ആവശ്യാനുസരണം ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മ തി. ‘എസ്ര’ സിനിമയിൽ നായികയും നായകനും മോഡേൺ വ സ്ത്രങ്ങൾ ധരിക്കുന്നവരാണ്. അതിലെ ജൂത സ്‌റ്റൈലിലുള്ള മെറ്റേണിറ്റി വസ്ത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടു.

steffy4
ലോർഡ് ലിവിങ്സ്റ്റൺ ഏഴായിരം കണ്ടി, വള്ളീം തെറ്റി പുള്ളീം തെറ്റി

എന്റെ ഫേവറിറ്റ്സ്

‘കരിങ്കുന്നം സിക്സസില്‍’ മഞ്ജു വാരിയരുടെ വസ്ത്രങ്ങൾ കണ്ട് ഒരുപാട് പേർ വിളിച്ച് അഭിനന്ദിച്ചിരുന്നു. ‘വള്ളീം തെറ്റി പുള്ളീം തെറ്റി’യില്‍ ശ്യാമിലിക്ക് പഴയകാലത്തെ ദാവണിയിലെ വ്യത്യസ്തതകളായിരുന്നു. ‘ഗ്രേറ്റ് ഫാദറി’ന്റെ ടീസർ ഇറങ്ങിയപ്പോൾ തന്നെ മമ്മൂക്കയുടെ ഷർട്ട് തരംഗമായി മാറി. ട്രെൻഡ് സെറ്റർ

എന്നതിലുപരിയായി ഓരോ സിനിമയും ഓരോ പരീക്ഷണങ്ങളായിരുന്നു. വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കഥാപാത്രം അത് ധരിച്ച് സ്ക്രീനിൽ എത്തുന്നതായിരിക്കും മനസ്സിലെ ചിത്രം. കഥാചർച്ചയുടെ ആരംഭഘട്ടം മുതൽ തന്നെ കോസ്റ്റ്യൂം ഡിസൈനറും ടീമിൽ കാണും. സ്ക്രിപ്റ്റ് വായിച്ച് ഓരോരുത്തരുടെയും സ്കിൻ ടോൺ, സ്വഭാവം, ഇവയ്ക്കെല്ലാം ചേരുന്ന വസ്ത്രങ്ങൾ വേണം എടുക്കാൻ.

നിറങ്ങളുടെ കാര്യത്തിൽ ക്യാമറാമാനും സംവിധായകനും ചേർന്നാണ് തീരുമാനം. ഒരു രഹസ്യം കൂടി പറയാം, സിനിമ കാണുമ്പോൾ ഏറ്റവും സിംപിൾ എന്ന് തോന്നുന്ന വസ്ത്രങ്ങ ൾ ചെയ്യാനാണ് ഏറ്റവും ബുദ്ധിമുട്ട്.

കുടുംബം

ചാച്ചനായിരുന്നു സിനിമ ഏറ്റവും ഇഷ്ടം. ചാച്ചൻ മരിച്ചിട്ട് 14 കൊല്ലമായി. അമ്മ ഗ്രേസി സേവ്യർ. വയനാട്ടിലെ സാമൂഹിക പ്രവർത്തകയും അംഗൻവാടി ടീച്ചറും. ചേട്ടൻ ടിറ്റോ കേന്ദ്ര ഗ വൺമെന്റ് ഉദ്യോഗസ്ഥനാണ്.

(സ്റ്റെഫി സേവ്യർ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക)

ഈ ഫാഷൻ ടിപ്സ് ഒന്ന് പരീക്ഷിച്ചോളൂ...

 

∙ വസ്ത്രങ്ങൾ എപ്പോഴും ബാലൻസ് ചെയ്ത് വേണം ധരിക്കാൻ. പ്രിന്റഡ് സ്കർട്ടിനോ ബോട്ടത്തിനോ ഒപ്പം പ്ലെ യിന്‍ ടോപ്പ് ഉപയോഗിക്കുക.

∙ഏത് ഡ്രസ്സിനൊപ്പവും ആകർഷണീയമായ ബെൽറ്റോ ഷൂസോ ഉപയോഗിച്ചാൽ ഒരു ഫാഷൻ സ്‌റ്റേറ്റ്മെന്റ് നൽ കാൻ കഴിയും.

∙സൈഡ് സ്ലിറ്റ് സൽവാർ ട്രെൻഡ് മാറി. ഇപ്പോൾ സെൻട്രൽ സ്ലിറ്റാണ് ഫാഷൻ.

∙പാർട്ടിവെയർ ധരിക്കുമ്പോൾ വണ്ണം കൂടുതലുള്ളവർ അ സിമെട്രിക്കൽ പാറ്റേൺ തിരഞ്ഞെടുക്കുക. ഒപ്പം ഹീൽസും.ഓവർലാപ്പിങ് പ്രിന്റ്സാണ് വണ്ണമുള്ളവർക്ക് ചേർച്ച.

∙വണ്ണമുള്ളവർ ഫുൾഡ്രസ്സോ, ത്രീഫോർത്ത് ഡ്രസ്സോ ധരിക്കുമ്പോൾ കടും നിറത്തിലുള്ള വെയിസ്റ്റ് ബാൻഡ്, ബെൽറ്റ് ഇവ ഉപയോഗിക്കാം. വണ്ണമുള്ളവർ സ്ട്രെച്ചബിള്‍ മെറ്റീരിയലുകളും ഫ്രിൽസ്, പ്ലീറ്റ്സ് എന്നിവയും പരമാവധി ഒഴിവാക്കുക.

∙ മെലിഞ്ഞവർക്ക് ചെക്ക്സും പോക്കറ്റുമുള്ള ഷർട്ട്ഡ്രസ്സു കൾ തിരഞ്ഞെടുക്കാം. ഡബിൾലെയർ വസ്ത്രങ്ങൾ വണ്ണംതോന്നിക്കാൻ സഹായിക്കും. ഫ്രിൽസും പ്ലീറ്റ്സുമുള്ളവയും ഉപയോഗിക്കാം.

∙ കോളറുകളിൽ പുതിയ പരീക്ഷണങ്ങൾ നടത്താം. എലഗന്റ് ലുക്ക് ലഭിക്കും.