Thursday 16 April 2020 04:02 PM IST

ഓർഗൻസ വസന്തത്തിൽ താരസുന്ദരികൾ ; നല്ല നാളേക്കായി, ഒരുക്കി വയ്ക്കാം ഉഗ്രനൊരു ട്രെൻഡ്

Delna Sathyaretna

Sub Editor

image-for-fashion

പിച്ചികയെന്ന ഡിസൈനർ ലേബൽ നമുക്കത്ര സുപരിചിതമല്ല. പക്ഷേ, ലോക്ക് ഡൗണിനു മുൻപുള്ള കുറച്ചു മാസങ്ങളിൽ മിക്ക താര സുന്ദരിമാരുടെയും, സോഷ്യൽ മീഡിയ പേജുകളിൽ പിചികയുടെ ഓർഗൻസ സാരി ഇടം പിടിച്ചു. പൂർണിമ ഇന്ദ്രജിത്, പാർവതി തിരുവോത്ത്, അന്ന ബെൻ, സാനിയ ഇയ്യപ്പൻ എന്നിങ്ങനെ മലയാളികളുടെ ഇഷ്ട ഫാഷൻ ഐക്കണുകൾ, പിച്ചികയുടെ ആരാധകരാണ്. ഇളം നിറത്തിലെ ഓർഗൻസ തുണിയിൽ, ഹാൻഡ് പെയിന്റ് ചെയ്ത ഫ്ലോറൽ പ്രിന്റുകളാണ് പിച്ചിക ഉടുപ്പുകളെ സുന്ദരമാക്കുന്നത്. ആ വർണ വസന്തമണിഞ്ഞു സുന്ദരിയാകാൻ ആരും കൊതിച്ചു പോകും.

final-fashion-2

സാരി മാത്രമല്ല.. ഫ്ലോറൽ പെയിന്റുള്ള ഓർഗൻസ തുണി കൊണ്ട് കുർത്ത, പാവാട, ഗൗണുകൾ എന്നിവയെല്ലാം ചെയ്തെടുക്കാം. ബോളിവുഡ് സുന്ദരിമാരിൽ തുടങ്ങി.. തമിഴകത്തും മലയാളി മനസിലുമെല്ലാം ഈ ഫ്ലോറൽ സുന്ദരിയാണ് ഇപ്പോൾ താരം. വീട്ടിൽ ഹോബികൾ പൊടി തട്ടി എടുക്കുന്നതിനൊപ്പം.. വാർഡ്രോബിൽ നിന്ന് കുത്തിപ്പൊക്കാൻ ഒരു വെള്ള അല്ലെങ്കിൽ ഇളം നിറത്തിലെ ഓർഗൻസ സാരിയുണ്ടെങ്കിൽ.. അല്പം ഫാബ്രിക് പെയിന്റ് കൂടെ വാങ്ങി സ്വയം പരീക്ഷിക്കാവുന്ന ട്രെൻഡാണിത്. ലോക്ക് ഡൗൺ കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ നല്ല സ്റ്റൈലിഷായും സുന്ദരിയായും അണിഞ്ഞൊരുങ്ങാൻ ഇത്തരം മുന്നൊരുക്കങ്ങൾ നല്ലതല്ലേ.

fashion-232

ഫോട്ടോ കടപ്പാട് : ഇൻസ്റ്റാഗ്രാം, picchika