Wednesday 22 April 2020 08:52 PM IST

കോവിഡിനെതിരെ പൊരുതുന്ന സൂപ്പർ ഹീറോസിന് സൂപ്പർ വെയർ; ട്രെൻഡി പ്രൊട്ടക്റ്റീവിന് പിന്തുണയുമായി കേരള സർക്കാർ

Delna Sathyaretna

Sub Editor

safe

സർക്കാരിന്റെ 'കേരള സേഫ് മിഷന്റെ 'ഭാഗമായി വൈറസ് പ്രൊട്ടക്റ്റീവ് സ്യൂട്ടിനും ട്രെൻഡി പരിവേഷം ലഭിക്കുകയാണ്. തൃശ്ശൂരുകാരനായ ജിഷാദ് ഷംസുദീൻ എന്ന ഫാഷൻ ഡിസൈനർ ആണ്, കൂടുതൽ മികച്ച സംരക്ഷണവും ലുക്കും അവകാശപ്പെടുന്ന പുതിയ സ്യൂട്ടുകൾക്കു പിന്നിൽ. എറണാകുളം PVS ആശുപതിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു ആദ്യ കിറ്റിന്റെ ലോഞ്ച്. ഗ്ലോവ്സ്, മുഖാവരണം, ബൂട്ട് എന്നിവയെല്ലാം ചേർന്ന ഫുൾ ബോഡി പ്രൊട്ടക്‌ഷനു ഈ ഒറ്റ പീസ് ടെക്നിക്കൽ വസ്ത്രം മാത്രം മതി.

സ്ത്രീകൾക്കായി പിങ്ക്, യുവാക്കൾക്കായി ഓറഞ്ച്, മുതിന്നവർക്കായി ഗ്രേ എന്നിങ്ങനെ മൂന്നു നിറങ്ങളിലാണ് ഡിസൈൻ.

safe3

WHO യിലെ ഡോക്ടർമാർ, കേരള സ്റ്റാർട്ട് അപ് മിഷൻ, മേക്കർ വില്ലജ് എന്നിവരുടെ സഹകരണവും നിർദേശങ്ങളും ഇതിനു പിന്നിലുണ്ട്. Polypropylene, SMS spunbound തുണി ഉപയോഗിച്ചുള്ള ഈ സ്യൂട്ടിന് മൂന്ന് ലേയറുകളുള്ളതിനാൽ, വൈറസിനെതിരെ പരമാവധി സംരക്ഷണം ഉറപ്പാണ്. ധരിക്കാൻ ഏറെ എളുപ്പവുമാണ്.  ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് ഭീഷണി പരമാവധി കുറയ്ക്കുക.. അവരെയും ഫാഷനബിളാക്കുക എന്ന ഉദ്ദേശത്തോടെ ജിഷാദ് ആരംഭിച്ച ഈ റെസ്പോൺസിബിൾ ഫാഷൻ, സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും ഹൃദയം കീഴടക്കിയത് ശരവേഗത്തിലാണ്.