Monday 14 September 2020 05:08 PM IST

നിങ്ങളുടെ വാർഡ്രോബിലെ 2020 ഹിറ്റ് വസ്ത്രങ്ങളിതാ!

Pushpa Mathew

cover

മസ്റ്റ്‌ ഹാവ്സ് ഓഫ് 2020

2020ൽ നിങ്ങളുടെ കളക്ഷനിൽ ഉണ്ടായിരിക്കേണ്ട മസ്റ്റ്‌ ഹാവ് ‌ട്രെൻഡ്സ് ഏതെല്ലാം എന്ന് അറിയൂ..

•വെയ്‌സ്റ്റ് കോട്ട്

2020ഓടെ ഫാഷൻ ലോകത്തേക്ക് ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് വെയ്‌സ്റ്റ് കോട്ടുകൾ. കൂൾ ലുക്കിനായി ഡെനിമിനൊപ്പവും ക്ലാസിക് ലുക്കിനായി ടെയ്‌ലേർഡ് ട്രൗസറിനൊപ്പവും ധരിക്കുക .

coat

•തരംഗമായി നിയോൺ

വളരെ പെട്ടെന്ന് എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുന്ന നിയോൺ കളറുകൾ ഇപ്പോൾ തരംഗമാണ്. ബ്ലാക്ക്, ബെയ്ജ് നിറങ്ങൾക്കൊപ്പം ഇവ ധരിക്കുന്നത് ആൾക്കൂട്ടത്തിൽ നിങ്ങളെ വേറിട്ട് നിർത്തും.

neon

•കട്ടൗട്ട്സ്

തീർച്ചയായും പരീക്ഷിക്കേണ്ട ട്രെൻഡ് ആണ് ഇത്. കെണ്ടാൽ ജന്നർ മുതലായ സെലിബ്രിറ്റികളുടെ ഏറ്റവും അധികമായി കണ്ടുവരുന്ന ഈ ഔട്ട്ഫിറ്റ്, ഇന്ന് ഫാഷൻ ലോകം കീഴടക്കിയിരിക്കുന്നു.

cutouts

•ഷോർട്സ് സ്യൂട്ട്

ഷോർട്ട്സിനൊപ്പം സ്യൂട്ട് ധരിക്കുന്നത് ഫാഷൻ ലോകത്ത് വന്ന മാറ്റങ്ങളിൽ ഏറ്റവും പുതിയ ഒന്നാണ്. പല പ്രമുഖ ഡിസൈനേഴ്സും ഈ ലുക്കിന്‌ ഇപ്പോൾ ഏറെ പ്രാധാന്യം നൽകുന്നു.

shorts

•കളർഫുൾ ലെതർ

വിന്റർ ഫാഷൻ മാത്രമായി ലെതറിനെ കണ്ടിരുന്ന രീതിക്ക് ഇനി വിട. വർഷത്തിൽ ഏതവസരത്തിലും ധരിക്കാവുന്ന ലെതർ ഇപ്പോൾ എല്ലാം നിറത്തിലും വിപണിയിലെത്തിക്കഴിഞ്ഞു. ജാക്കറ്റ് മുതൽ സ്കർട്ടുകൾ വരെ, എല്ലാ ബ്രാൻഡുകളും ഈ വെറൈറ്റി സ്വന്തം സ്‌റ്റോറുകളിൽ എത്തിച്ചിരിക്കുന്നു.

leather