Tuesday 13 September 2022 01:03 PM IST : By സ്വന്തം ലേഖകൻ

‘സിനിമയ്ക്കു വേണ്ടി അനാരോഗ്യകരമായ രീതിയില്‍ 18 കിലോ ഭാരം വർധിപ്പിച്ചു, ഇത് ആരും അനുകരിക്കരുത്!’; തുറന്നു പറഞ്ഞ് ഫറ ഷിബ്‌ല

shibla4546788

ഞാൻ 'കക്ഷി അമ്മിണിപ്പിള്ള' എന്ന ചിത്രത്തിനുവേണ്ടി 18 കിലോ വർധിപ്പിച്ച്, പിന്നീട് ഷൂട്ടിങ് കഴിഞ്ഞു എന്റെ പഴയ ശരീരഭാരത്തിലേക്ക് തിരികെയെത്തിയ ആളാണ്. പക്ഷേ, ഞാൻ സിനിമയ്ക്കുവേണ്ടി അനാരോഗ്യകരമായ രീതിയിലാണ് ഭാരം വർധിപ്പിച്ചത്. അതുകൊണ്ടുതന്നെ ഞാൻ അതാർക്കും റെക്കമൻഡ് ചെയ്യില്ല. 

ഞാൻ അടിസ്ഥാനപരമായി ഒരു ഇമോഷണൽ ഈറ്റർ ആണ്. ചെറുപ്പം തൊട്ടുതന്നെ അത്യാവശ്യം വണ്ണം ഉള്ള ആളാണ്. അമ്മിണിപ്പിള്ളയുടെ കാസ്റ്റിങ് കോളിൽ ഉണ്ടായിരുന്നത് 'വണ്ണമുള്ള നായികയെ തേടുന്നു' എന്നായിരുന്നു. ഞാൻ വണ്ണമുള്ള ആളായതുകൊണ്ട് ഓഡിഷൻ അറ്റന്‍ഡ് ചെയ്തു. പക്ഷേ, അവിടെ പോയിക്കഴിഞ്ഞപ്പോൾ എല്ലാവരും എന്നേക്കാൾ വണ്ണമുള്ളവരായിരുന്നു. കിട്ടില്ലെന്ന് വിചാരിച്ച റോൾ എന്നെത്തേടിയെത്തി.

സിനിമ ഷൂട്ടിങ് തുടങ്ങുംമുൻപ് എന്നോടുപറഞ്ഞത് പറഞ്ഞത് 'ഒരു ഫുട്ബോൾ പോലെയിരിക്കണം' എന്നായിരുന്നു. അതും കുറഞ്ഞ ദിവസത്തിനുള്ളിൽ. അതുകൊണ്ടാണ് വണ്ണം വയ്ക്കാൻ കുറച്ച് റിസ്കെടുക്കേണ്ടി വന്നത്. ബി നെഗറ്റീവ് ആണ് എന്റെ ബ്ലഡ് ഗ്രൂപ്പ്. ബി നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പുകാർ ഗോതമ്പും ചിക്കനും കഴിച്ചാൽ വണ്ണം വയ്ക്കുമെന്നാണ് പറയുന്നത്. രാത്രി ഭക്ഷണം വൈകി കഴിക്കരുതെന്ന് പറയുമല്ലോ. പക്ഷേ, ഞാൻ വണ്ണംകൂട്ടാൻ ഇതിന്റെയെല്ലാം ഓപ്പസിറ്റാണ് ചെയ്തത്. 

ഞാൻ കഴിച്ചിരുന്നത് മിക്കവാറും ചിക്കനും ഗോതമ്പ് പലഹാരങ്ങളുമായിരുന്നു. അതും മിക്കവാറും കിടക്കുന്നതിനു അരമണിക്കൂർ മുൻപായിട്ടൊക്കെയാണ് കഴിച്ചിരുന്നത്. അതുപോലെ മിക്ക ദിവസവും  ഐസ്ക്രീമും ചോക്ലേറ്റും സ്വീറ്റ്സും കഴിക്കുമായിരുന്നു. ഒരു മാസം കഴിഞ്ഞപ്പോൾ 5 കിലോ കൂടി. ഒരു ഓഡീഷൻ നടത്തിയപ്പോൾ 'ഇതുപോരാ ഇനിയും വണ്ണം വയ്ക്കണം' എന്ന് സംവിധായകൻ. പെർഫോമൻസ് ഓകെയാണ്. പക്ഷേ, ലുക്ക് വൈസ് ഇനിയും നമ്മൾ വെയ്റ്റ് ഗെയിൻ ചെയ്യണം എന്നു പറഞ്ഞു. 

അഭിമുഖം പൂര്‍ണ്ണമായും വായിക്കാം... 

Tags:
  • Health Tips
  • Glam Up