അമ്മയാകുന്ന സന്തോഷത്തിനൊപ്പം തന്നെ സ്ത്രീകളുടെ മനസ്സിനെ അലട്ടുന്ന മറ്റൊരു ചിന്തയാണ് പ്രസവശേഷം വര്‍ധിച്ച ശരീരഭാരത്തെക്കുറിച്ച്. ആരോഗ്യകരമായ ഒരു ഗര്‍ഭകാലത്തില്‍ 10- 12 കിലോ വരെ ശരീരഭാരം വര്‍ധിക്കുന്നത് സാധാരണയാണ്. എന്നാല്‍ മുലയൂട്ടല്‍ കാലയളവിന് ശേഷവും തുടരുന്ന അമിതവണ്ണം ഭാവിയില്‍ ഡയബറ്റിസ്, ഹൃദ്രോഗങ്ങള്‍ മുതലായ ജീവിതശൈലി രോഗങ്ങള്‍ക്ക് കാരണമായേക്കാം. പാരമ്പര്യം, പ്രസവ രക്ഷാ മരുന്നുകള്‍, വിശ്രമവും പരിചരണവും മാറിയ ഭക്ഷണരീതി, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവയെല്ലാം വര്‍ധിച്ച ശരീരഭാരത്തിന് കാരണങ്ങളാണ്. ആയതിനാല്‍ പ്രസവത്തിനു ശേഷം ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന അമ്മമാര്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതാണ്.
∙ പ്രസവശേഷമുള്ള അമിതവണ്ണം, ശരീരവേദന, മാനസിക പിരിമുറുക്കം എന്നിങ്ങനെയുള്ളവ പരിഹരിക്കാൻ വ്യായാമം നല്ലതാണ്.
∙ നോർമൽ ഡെലിവറിയെങ്കിൽ ര ണ്ടാഴ്ചയ്ക്കു ശേഷം ഡോക്ടറുടെ നിർദേശത്തോടെ ചെറിയ വ്യായാമ ങ്ങൾ ചെയ്തുതുടങ്ങാം. സിസേറി യൻ കഴിഞ്ഞവർ പോസ്റ്റ് നേറ്റൽ ചെക്കപ്പ് നടത്തി ഡോക്ടറുടെ അ നുമതിയോടെ വേണം വ്യായാമം തുടങ്ങാൻ.
∙ ശരീരത്തിന് അധികം ആയാസം വരുന്ന വ്യായാമം തുടക്കത്തിൽ ഒഴിവാക്കാം. പ്രത്യേകിച്ചു വയറിലേക്ക് അമിത ആഘാതം വരുന്നവ.
∙ പെൽവിക് മസിൽ, ബാക് മസിൽ, ലോവർ അബ്ഡോമിനൽ മസിൽ എന്നിവയാണു പ്രസവം കഴിഞ്ഞ സ്ത്രീകളിൽ ദുർബലമാകുന്നത്. അതിനാൽ ഇവ ദൃഢപ്പെടുത്താനുള്ള വ്യായാമങ്ങൾക്കാണു പ്രാധാന്യം നൽകേണ്ടത്. നടത്തം, ആയാസം കുറവുള്ള കാർഡിയോ വ്യായാമങ്ങൾ ട്രെയ്നറുടെയും ഡോക്ടറുടെയും നിർദേശത്തോടെ വേണം തിരഞ്ഞെടുക്കാൻ.
∙ പ്രസവശേഷം വളരെ പെട്ടെന്നു തന്നെ ശരീരഭാരം കുറയ്ക്കണമെന്നു തീരുമാനമെടുക്കരുത്. ഇതി നായി കഠിനമായ പരിശീലനങ്ങളും വേണ്ട.
∙ മുലയൂട്ടുന്നതിനാൽ അമിതമായ ഭക്ഷണനിയന്ത്രണത്തിനു ശ്രമിക്കരുത്. എല്ലാ പോഷകങ്ങളും അടങ്ങുന്ന സമീകൃതാഹാരം ത ന്നെ കഴിക്കണം. ആഹാരം സ്കിപ് ചെയ്യുകയുമരുത്.