Saturday 06 February 2021 03:30 PM IST : By സ്വന്തം ലേഖകൻ

നാരുകൾ അടങ്ങിയ ഭക്ഷണം കഴിച്ചാൽ അമിതഭാരം പെട്ടെന്ന് കുറയും; ശീലമാക്കാം ആൽക്കലൈൻ ഡയറ്റ്, ഭക്ഷണക്രമം ഇതാ...

shutterstock_475492177

ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കണമെന്നാണ് ആഗ്രഹമെങ്കിൽ ആൽക്കലൈൻ ഡയറ്റ് ശീലിക്കാം. അമിതവണ്ണം കുറച്ച് ആരോഗ്യം മെച്ചപ്പെടുത്തും എന്നതാണ് ഈ ഡയറ്റിന്റെ ഗുണം.

പതിവാക്കാം ആൽക്കലൈൻ ഭക്ഷണക്രമം  

ശരീരത്തിന് രണ്ടുതരം സ്വഭാവമുണ്ട്. അസിഡിക് സ്വഭാവവും ആൽക്കലൈൻ സ്വഭാവവും. ശരീരത്തിലെ അസിഡിക് നില കൂടിയാൽ രോഗങ്ങൾ പെട്ടെന്ന് പിടികൂടുകയും ഭാരം വർധിക്കുകയും ചെയ്യുമെന്നാണ് വിദഗ്ധപഠനങ്ങളിൽ തെളിയുന്നത്. ഈ പ്രശ്നം ഒഴിവാക്കാൻ ശരീരത്തിലെ ആൽക്കലൈൻ നില വർധിപ്പിച്ചാൽ മതി.  

പിഎച്ച് ലെവലാണ് ശരീരത്തിന്റെ അസിഡിക്– ആൽക്കലൈൻ നില നിർണയിക്കുക. പൂജ്യം– ഏഴ് അളവിലാണ് പിഎച്ച്  നിലയെങ്കിൽ ശരീരം കൂടുതൽ അസിഡിക് ആണെന്നാണർഥം. പിഎച്ച് മൂല്യം ഏഴ് ആണെങ്കിൽ അസിഡിക്– ആൽ ക്കലൈൻ നില  ന്യൂട്രലാണെന്ന് മനസ്സിലാക്കാം. പിഎച്ച് നി ല ഏഴിനും പതിന്നാലിനും ഇടയിലുള്ള അളവിലാണെങ്കിൽ ആൽക്കലൈൻ നില കൂടുതലാണെന്നാണർഥം.

വയറിനുള്ളിലെ ഭാഗം വളരെയേറെ അസിഡിക് ആണ്. ഭക്ഷണം ദഹിക്കുന്നതിന് ഈ നില  സഹായിക്കും. രക്തത്തിന് ആൽക്കലൈൻ സ്വഭാവമാണ്.  കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ച് മൂത്രത്തിലെ പിഎച്ച് നില വ്യത്യാസപ്പെടും. ലാബറട്ടറിയിലെ രക്ത, മൂത്ര പരിശോധനയിലൂടെ പിഎച്ച് നില അറിയാനാകും. ഉമിനീര്, മൂത്രം ഇവ പരിശോധിച്ച് പിഎച്ച് നില അറിയാവുന്ന പിഎച്ച് ടെസ്റ്റ് സ്ട്രിപ്പുകൾ വിപണിയിൽ ലഭിക്കും.

ആൽക്കലൈൻ ഡയറ്റിൽ 80 ശതമാനം ആൽക്കലൈൻ ഭ ക്ഷണവും 20 ശതമാനം ആസിഡ് ഭക്ഷണവും കഴിക്കുകയാണ് വേണ്ടത്. പ്രധാന ഭക്ഷണവും ലഘുഭക്ഷണവും പാനീയവുമെല്ലാം ഇതേ രീതി പിന്തുടരണം. ചിലർ 60 ശതമാനം ആൽക്കലൈൻ  ഭക്ഷണവും  40 ശതമാനം അസിഡിക് ഭക്ഷണവും കഴിക്കാറുണ്ട്. ഇത് പക്ഷേ, വർഷങ്ങളോളം ശരീരത്തിലടിഞ്ഞ് കൂടുന്ന അസിഡിറ്റിയെ ചെറുക്കാൻ സഹായിക്കില്ല. എന്നാലും ഈ രീതിയും ആരോഗ്യകരമാണെന്ന് വിദഗ്ധർ പറയുന്നു.

കുറയും അമിതവണ്ണം

മുഴുധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, മുളപ്പിച്ച പയർവർഗങ്ങൾ, സോയ ഉൽപന്നങ്ങൾ, ബദാം ഉൾപ്പെടെയുള്ള നട്സ്, പംപ്കിൻ സീഡ്സ് പോലെയുള്ള വിത്തുകൾ, പരിപ്പ് വർഗങ്ങൾ ഇവ ധാരാളമായി ഭക്ഷണത്തിലുൾപ്പെടുത്തണം. ദിവസം  എട്ട് ഗ്ലാസിൽ കൂടുതൽ വെള്ളം കുടിക്കുകയും വേണം.

ൈമദ, സംസ്കരിച്ച ഭക്ഷണപദാർഥങ്ങൾ, ശീതളപാനീയങ്ങൾ, പ്രിസർവേറ്റീവ് ചേർത്ത ഭക്ഷണം, ചുവന്ന മാംസം ഇവ പരമാവധി ഒഴിവാക്കണം. രക്താതിമർദം, കൊളസ്ട്രോൾ ഇവ സന്തുലിതാവസ്ഥയിൽ നിലനിർത്താൻ ആൽക്കലൈൻ ഡയറ്റ് സഹായിക്കും. വൃക്ക സംബന്ധമായ േരാഗങ്ങൾ, ഹൃദ്രോഗം ഇവയുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരമേ  ഈ ഡയറ്റ്  പിന്തുടരാവൂ. മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ ആൽക്കലൈൻ ഡയറ്റ് ഒഴിവാക്കുകയാണ് നല്ലത്. പകരം ആസിഡ് രൂപപ്പെടുത്തുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാം.

വളരെ കുറഞ്ഞ കാലറിയുള്ള  ഭക്ഷണം മാത്രം കഴിക്കുന്നവർക്ക് വിശപ്പ് മാറിയില്ലെന്ന തോന്നലുണ്ടാകാം. ഇതോടെ കൂടുതൽ ഭക്ഷണം കഴിക്കുന്നതിലേക്ക് എത്തിപ്പെടാനിടയുണ്ട്. ആൽക്കലൈൻ ഡയറ്റിൽ നാരുകളാൽ സമൃദ്ധമായ  മുഴുധാന്യങ്ങളും പച്ചക്കറികളും വൈവധ്യമാർന്ന ഭക്ഷണപദാർഥങ്ങളും കഴിക്കുന്നത് കൊണ്ട് വിശപ്പ് തോന്നില്ല. ഇവയ്ക്ക് കാലറി കുറവായതിനാൽ ഭാരം കൂടുമോയെന്ന പേടിയും വേണ്ട.

Tags:
  • Health Tips
  • Glam Up