Saturday 28 April 2018 04:43 PM IST : By സ്വന്തം ലേഖകൻ

നെല്ലിക്ക നീര് ദിവസവും മുഖത്ത് പുരട്ടിയാല്‍ ഈ മൂന്ന് ഗുണങ്ങള്‍

goose_berry

ഇപ്പോള്‍ എല്ലാവരും വണ്ണം കുറയ്ക്കാന്‍ നെല്ലിക്ക ജ്യൂസിനെ കൂട്ടുപിടിച്ചിരിക്കുകയാണ്. ഇരുമ്പിന്റെ അളവ് കൂടുതലുള്ള ആ ഭക്ഷണം ശരീരത്തിലെ അമിത കൊഴുപ്പ് നീക്കം ചെയ്യാനും സഹായകമാണ്. എന്നാല്‍ നെല്ലിക്ക ഒരു മികച്ച സൗന്ദര്യ വര്‍ധകമാണെന്ന് എത്രപേര്‍ക്കറിയാം. നെല്ലിക്ക മുഖത്തെ കറുത്ത പാടുകളകറ്റാനും ചര്‍മ്മകാന്തിയേകാനും മുടി വളരാനുമൊക്കെ ബെസ്റ്റാണ്. ഇതാ ചര്‍മ്മത്തിലെ ആ മൂന്ന് പ്രശ്നങ്ങള്‍ അകറ്റാന്‍ നെല്ലിക്ക നീര് പുരട്ടാം.

ടോണര്‍

നെല്ലിക്കാനീര് മികച്ച ടോണര്‍ കൂടിയാണ്. ചര്‍മത്തിലുണ്ടാകുന്ന കൊളാജന്റെ കുറവാണ് ചര്‍മം അയഞ്ഞു തൂങ്ങാന്‍ ഇടയാക്കുന്നത് നെല്ലിക്കാനീര് കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി ചര്‍മത്തിന് ദൃഢത നല്‍കും. ഇത് പ്രായക്കുറവു തോന്നിയ്ക്കാനും നല്ലതാണ്.
വളരാനുമൊക്കെ മികച്ചതാണ്. ഇതാ നിത്യവും നെല്ലിക്ക നീര് മുഖത്തു പുരട്ടുന്നതിന്റെ ഗുണങ്ങള്‍ ഇവയാണ്.

പാടുകളും കരുവാളിപ്പും

കരുവാളിപ്പ്, കറുത്ത പാടുകള്‍ മുഖത്തെ പിഗ്മെന്റേഷന്‍ പോലുള്ള പ്രശ്നങ്ങള്‍, ഇവയ്ക്കൊക്കെ നല്ലൊരു പരിഹാരമാണ് നെല്ലിക്കയുടെ ജ്യൂസ്, നീര് മുഖത്തു പുരട്ടുന്നത്. ഇതു ചര്‍മത്തിനടിയിലേയ്ക്കിറങ്ങി പ്രവര്‍ത്തിക്കും. ഇത് മുഖത്തു പുരട്ടുമ്പോള്‍ കുത്തുകളുടെ നിറം മങ്ങുന്നു. അടുപ്പിച്ചു പുരട്ടുന്ന് ഏറെ ഗുണം നല്‍കും. അല്‍പം നെല്ലിക്കാനീര് കോട്ടന്‍ കൊണ്ട് മുഖത്തു തേച്ചു പിടിപ്പിച്ചാ്ല്‍ മതിയാകും.

സ്വാഭാവിക നിറം

സ്വാഭാവിക നിറം നിലനിര്‍ത്താനും വെയിലേറ്റ കരുവാളിപ്പും ക്ഷീമവും അകറ്റാനും നല്ലൊരു വഴിയാണ് നെല്ലിക്കാനീര്.  ഇതിലെ വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റകള്‍ എന്നിവയാണ് ഇതിന് ഗുണം നല്‍കുന്നത്. ഇതില്‍ അല്‍പം തേന്‍ ചേര്‍ത്തു പുരട്ടുന്നതു കൂടുതല്‍ ഗുണം നല്‍കും. തേന്‍ സ്വാഭവികമായ നിറം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.

വൈറ്റമിന്‍ സി ആരോഗ്യത്തിന് മാത്രമല്ല നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടും നല്‍കുന്നു. ചര്‍മത്തിനു നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ പൊതുവേ വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ നല്ലതാണ്. അത് പോലെ ആരോഗ്യ വശം നോക്കിയാലും അസിഡിറ്റി വയര് എപ്പോഴും വീര്‍ത്തിരിക്കല്‍ ഇതൊക്കെ വൈറ്റമിന്‍ സി അടങ്ങിയ നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് കൊണ്ട് പരിഹരിക്കാം.