Saturday 13 August 2022 12:28 PM IST : By സ്വന്തം ലേഖകൻ

പ്രായം കൂടുംതോറും സൗന്ദര്യ പ്രശ്നങ്ങളും കൂടും; മുൻകരുതലുകൾ എന്തൊക്കെ?

beauty

35 വയസ്സിനു ശേഷം സൗന്ദര്യത്തിൽ അടിമുടി ശ്രദ്ധിക്കാം. മൂന്നു മാസത്തിൽ ഒരിക്കലെങ്കിലും ഫോർ ഇൻ വൺ പാക്കേജ് ആയി ബ്യൂട്ടി ട്രീറ്റ്മെന്റ്സ് ചെയ്യാം. മാനിക്യൂർ, പെഡിക്യൂർ, ഫേഷ്യൽ പിന്നെ, ഹെയർ സ്പാ അല്ലെങ്കി ൽ ഓയിൽ മസാജ് എന്നിവയാണ് അവ. സ്കിൻ ടൈറ്റനിങ് മാസ്ക് ഇടുന്നതും നല്ലതാണ്.

ഈ പാക്കേജിനായി ഒരു ദിവസത്തിന്റെ പകുതി മാറ്റി വച്ചാൽ സ്കിന്‍ റിജുവനേഷന് സഹായകമാകുമെന്നു മാത്രമല്ല മനസ്സിന് ഉണർവും ഉന്മേഷവും ലഭിക്കുകയും ചെയ്യും. തിരക്കുകൾക്കിടയിൽ ഇത്തരം ട്രീറ്റ്മെന്റ് ചെയ്യുന്നത് സ മ്മർദം കുറയ്ക്കാനും സഹായിക്കും. നല്ല ഉറക്കം കിട്ടുകയും ചെയ്യും.

പ്രായമേറുമ്പോൾ ചർമത്തിനു വരൾച്ചയും കൂടും. ക്രീമുകളേക്കാൾ എ ണ്ണകളാകും ഈ സമയത്ത് ഉത്തമം. കാസ്റ്റർ ഓയിൽ, വെളിച്ചെണ്ണ, ഒലിവ് എണ്ണ എന്നിവ 1:1:1 അനുപാതത്തിൽ നന്നായി യോജിപ്പിച്ച് ഉറങ്ങും മുൻപ് പുരട്ടുന്നത് നല്ലതാണ്.

വിവരങ്ങൾക്കു കടപ്പാട്:

ശോഭ കുഞ്ചൻ
ബ്യൂട്ടി എക്സ്പേർട്ട്, ലിവ് ഇൻ സ്റ്റൈൽ, കൊച്ചി

ബിന്ദു മാമൻ
കോസ്മറ്റോളജിസ്റ്റ് ആൻഡ് മേക്കപ് ആർട്ടിസ്റ്റ്,
നാച്ചുറൽസ്, ആലുവ