Wednesday 13 April 2022 03:24 PM IST : By സ്വന്തം ലേഖകൻ

‘ദിവസം ആറ് ഗ്രാമിൽ താഴെ മാത്രം ഉപ്പ് ഉപയോഗിക്കാം’; ബിപി കുറയ്ക്കാൻ എട്ടു എളുപ്പമാർഗങ്ങൾ ഇതാ..

bp-bbnn4456666

ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്‌നമാണ് ഹൈപ്പര്‍ ടെന്‍ഷന്‍ അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദം. രക്തസമ്മര്‍ദം അസാധാരണ നിലയിലേക്ക് ഉയരുമ്പോള്‍ തലവേദന, ശ്വാസംമുട്ടല്‍, നെഞ്ചുവേദന, മൂക്കിലൂടെ രക്തമൊഴുക്ക് തുടങ്ങിയ നിരവധി ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. ഈ ഘട്ടത്തില്‍ കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഹൃദയധമനികള്‍ക്ക് നാശം സംഭവിച്ച് ഹൃദ്രോഗമുണ്ടാക്കും. ബിപി കുറയ്ക്കാൻ എട്ടു എളുപ്പ മാർഗങ്ങൾ ഇതാ..

∙ 10 കിലോ വരെ അമിതഭാരം കുറച്ചാൽ ബിപി കുറയ്ക്കാം. ദിവസവും 30 മിനിറ്റ് നീണ്ടുനിൽക്കുന്ന നടത്തം, എയ്റോബിക് വ്യായാമങ്ങൾ എന്നിവ ബിപി നിയന്ത്രിക്കാൻ നല്ലതാണ്.

∙ ദിവസം ആറ് ഗ്രാമിൽ താഴെ മാത്രം ഉപ്പ് ഉപയോഗിക്കുക. 

∙ പഴങ്ങൾ, പച്ചക്കറികൾ, കൊഴുപ്പില്ലാത്ത പാലുൽപന്നങ്ങൾ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്താം. ബിപി നിയന്ത്രിക്കാൻ ഇത്തരം ആഹാരക്രമം അനുയോജ്യമാണ്.  

∙ മദ്യം, പുകവലി എന്നിവ ഒഴിവാക്കണം.

∙ ശരീരത്തിൽ യൂറിക് ആസിഡ് അമിതമായാൽ ബിപി കൂടാൻ സാധ്യതയുണ്ട്. പഞ്ചസാരയും പഴങ്ങളും കൂടുതലായി കഴിക്കുന്നവരിൽ വ്യായാമം വഴി ഫ്രക്ടോസിൽ നിന്നുള്ള ഊർജം ഉപയോഗിക്കാതെ വരുമ്പോൾ യൂറിക് ആസിഡിന്റെ ഉത്പാദനം കൂടും. ഫ്രക്ടോസ് ഉപയോഗം 25 ഗ്രാം ആയി നിയന്ത്രിക്കുകയാണ് പരിഹാരം. നന്നായി വ്യായാമം ചെയ്യുന്നവരാണെങ്കിലെ ഭക്ഷണത്തിനൊപ്പം ധാരാളം പഴങ്ങൾ കഴിക്കാവൂ.

∙ കാലറി നിയന്ത്രണവും പ്രധാനം. ശരീരത്തിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജം മാത്രം ലഭിക്കാനുള്ള ഭക്ഷണം കഴിക്കുക.

∙ സ്ട്രസ് കുറച്ചാൽ ബിപി രോഗിയുടെ 70 ശതമാനം ഹൃദ്രോഗസാധ്യത ഒഴിവാക്കാം.

∙ 30 മിനിറ്റിൽ താഴെ ദിവസവും ഉച്ചനേരത്ത് മയങ്ങുന്നത് നല്ലതാണ്. 

Tags:
  • Health Tips
  • Glam Up