Thursday 21 January 2021 03:26 PM IST : By സ്വന്തം ലേഖകൻ

സ്തനാർബുദം സ്ത്രീകളില്‍ മാത്രമല്ല, പുരുഷന്മാരിലും കണ്ടുവരാം; പ്രധാന ലക്ഷണങ്ങൾ ഇവയൊക്കെ, അറിയേണ്ടതെല്ലാം

beerr344fghhhh

സ്തനാർബുദം സ്ത്രീകളില്‍ മാത്രമല്ല, പുരുഷന്മാരിലും അപൂർവമായി കണ്ടുവരാം. ചെറിയ മുഴകൾ പുരുഷന്മാരിൽ വന്നാൽതന്നെ അവ അടുത്തുള്ള കോശങ്ങളിലേക്ക് പടർന്ന് അർബുദമായി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് പുരുഷന്‍മാരുടെ സ്തനങ്ങളില്‍ കാണുന്ന ചെറിയ മുഴകള്‍ പോലും അവഗണിക്കരുതെന്ന് പഠനങ്ങള്‍ പറയുന്നു. 

പുരുഷന്മാരിലെ സ്തനാർബുദത്തിന്റെ പ്രധാന ലക്ഷണങ്ങൾ

1. മുഴ

സ്ത്രീകളുടേതിനു സമാനമായി സ്തനങ്ങളിൽ ചെറിയ മുഴ പ്രത്യക്ഷപ്പെടുന്നതാണ് രോഗത്തിന്റെ ആദ്യ ലക്ഷണം.

2. സ്തനത്തിൽ ചുവപ്പ് നിറം, വരണ്ട ചർമം

പുരുഷന്‍മാരുടെ സ്തനത്തിൽ കാണുന്ന ചുവപ്പ് നിറം, വരണ്ട ചർമം എന്നിവ അവഗണിക്കരുത്. മുലക്കണ്ണിനു ചുറ്റും കാണുന്ന ചുവപ്പു നിറവും വരണ്ട ചർമ്മവും സ്തനാർബുദത്തിന്റെ ലക്ഷണങ്ങളാണ്.

3. മുലക്കണ്ണിൽ നിന്നു ദ്രാവകം 

മുലക്കണ്ണിൽ നിന്നു വരുന്ന ദ്രാവകം സ്തനാർബുദത്തിന്റെ ലക്ഷണമാണ്. ഷർട്ടിൽ കറ പോലെ കാണുന്ന പാട് ശ്രദ്ധിക്കണം. കറ എപ്പോഴും നെഞ്ചിന്റെ ഒരേ ഭാഗത്താണ് കാണപ്പെടുന്നതെങ്കിൽ മുലക്കണ്ണിൽ നിന്നു വരുന്ന ദ്രാവകമാണോ എന്ന് പരിശോധിച്ച് ഉറപ്പാക്കണം. 

4. മുലക്കണ്ണ് അകത്തേക്ക് തള്ളിപ്പോകല്‍

മുലക്കണ്ണ് അകത്തേക്ക് തള്ളി പോകുന്നതുപോലെ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. മുഴ വരുമ്പോൾ ലിഗമെന്റുകൾ സ്തനത്തിന് അകത്തേക്ക് വലിയുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ചില ആളുകളില്‍ ചെതുമ്പൽ പോലെയുള്ള ചർമവും ഈ ഭാഗത്ത് കാണപ്പെടും.

5. മുലക്കണ്ണിൽ മുറിവടയാളം

മുഖക്കുരു പറിച്ചെടുക്കുമ്പോൾ കാണുന്നതു പോലെയുള്ള അടയാളം മുലക്കണ്ണിൽ പ്രത്യക്ഷപ്പെടുന്നതും സ്തനാർബുദത്തിന്റെ ലക്ഷണമാണ്. ലിവർ സിറോസിസ് പോലെയുള്ള കടുത്ത കരൾ രോഗം പുരുഷന്മാരിൽ സ്തനാർബുദത്തിനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്.  

Tags:
  • Health Tips
  • Glam Up