Monday 09 May 2022 12:56 PM IST : By സ്വന്തം ലേഖകൻ

അഞ്ചു വർഷം കഴിഞ്ഞിട്ടും സിസേറിയൻ മുറിപ്പാടിൽ വേദനയും മരവിപ്പും?: വീട്ടമ്മയുടെ ആശങ്ക: മറുപടി

cesarian പ്രതീകാത്മക ചിത്രം

36 വയസ്സുള്ള സ്ത്രീയാണ്. രണ്ടു കുട്ടികളുണ്ട്. രണ്ടും സിസേറിയൻ ആയിരുന്നു. രണ്ടാമത്തെ കുട്ടിക്ക് 5 വയസ്സുണ്ട്. അഞ്ചുവർഷം കഴിഞ്ഞിട്ടും സിസേറിയൻ ചെയ്ത മുറിപ്പാടിന്റെ ഭാഗത്ത് തൊടുമ്പോൾ നേരിയ വേദനയും മരവിപ്പും അസ്വസ്ഥതയും അനുഭവപ്പെടുന്നു. എന്താണ് ചെയ്യേണ്ടത്? ഗൗരവമായി കാണേണ്ട പ്രശ്നമാണോ?

ആര്യ, തൃശൂർ

A സാധാരണയായി ഓപ്പറേഷന്‍ കഴിഞ്ഞ് മൂന്നോ നാലോ മാസങ്ങൾ കൊണ്ട് മുറിവുകൾ നല്ലവണ്ണം ഉണങ്ങുന്നതാണ്. ആ ഭാഗത്ത് ചെറിയൊരു മരവിപ്പ് വല്ലപ്പോഴും തോന്നിയേക്കാം. കാര്യമായ വേദന അനുഭവപ്പെടുന്നുവെങ്കിൽ ഒരു ഡോക്ടറെ കണ്ട് അതിന് പ്രത്യേക കാരണങ്ങൾ വല്ലതുമുണ്ടോ എന്ന് മനസ്സിലാക്കുക.

േഡാ. സുഭദ്രാ നായർ

കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ്,

േകാസ്മോപൊളിറ്റൻ േഹാസ്പിറ്റൽ,

തിരുവനന്തപുരം. ഡയറക്ടർ ആൻഡ് പ്രഫസർ

(റിട്ട.), ഡിപാർട്മെന്റ് ഒാഫ് ൈഗനക്കോളജി,

െമഡിക്കൽ േകാളജ്, തിരുവനന്തപുരം