Saturday 06 August 2022 03:49 PM IST : By സ്വന്തം ലേഖകൻ

ഡയറ്റിങ്ങിന്റെ മടുപ്പുമാറി ഉടൻ ഉഷാറാകും; രസികന്‍ ചിക്കൻ കറി റെസിപ്പി ഇതാ..

food-spikkk45566

ഡയറ്റിങ്ങിനിടയിൽ നാവിലെ രസമുകുളങ്ങളെ രസിപ്പിക്കുന്ന ഒരു കറി കിട്ടിയിരുന്നെങ്കിലെന്നു ആഗ്രഹിക്കാറില്ലേ. ഇതാ, ചിക്കനും പച്ചക്കറികളും ചേർന്ന, പ്രോട്ടീനും ഫൈബറും ആന്റിഓക്സിഡന്റ്സും സമൃദ്ധമായുള്ള ചിക്കൻ കറി. 

സ്വീറ്റ് & സവർ ഈസി ചിക്കൻ

ബോൺലെസ് ചിക്കൻ, കഷണങ്ങളാക്കിയത് – 500 ഗ്രാം, എണ്ണ – നാലു വലിയ സ്പൂൺ, ഇ‍ഞ്ചി, വെളുത്തുള്ളി, അരിഞ്ഞത് – ഒരു വലിയ സ്പൂൺ വീതം, സവാള അരിഞ്ഞത്, കാരറ്റ് വട്ടത്തിൽ അരിഞ്ഞത്, ചുവന്ന കാപ്സിക്കം ചതുരക്കഷണങ്ങളാക്കിയത്, ബ്രോക്‌ലി അടർത്തിയത് – കാൽക്കപ്പ് വീതം, കുരുമുളകുപൊടി – രണ്ടു ചെറിയ സ്പൂൺ, ഉപ്പ് – പാകത്തിന്, സോയാസോസ് – രണ്ടു വലിയ സ്പൂൺ, ചില്ലി സോസ് – മൂന്നു വലിയ സ്പൂൺ, കോൺഫ്ലോർ – ഒരു വലിയ സ്പൂൺ, തേൻ – ഒരു വലിയ സ്പൂൺ.

പാകം ചെയ്യുന്ന വിധം

∙ മൂന്നു വലിയ സ്പൂൺ എണ്ണ ചൂടാക്കി ചിക്കൻ, അര ചെറിയ സ്പൂൺ കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്തിളക്കുക. മുക്കാൽ വേവാകുമ്പോൾ പാത്രത്തിൽ നിന്നു മാറ്റാം. 

∙ ബാക്കി എണ്ണ പാനിലൊഴിച്ച് ചൂടാകുമ്പോൾ ഇ‍ഞ്ചിയും വെളുത്തുള്ളിയും വഴറ്റുക. ഇതിലേക്ക് പച്ചക്കറികളും ബാക്കി കുരുമുളകുപൊടിയും ചേർത്ത് കൂടിയ ചൂടിൽ മൂന്നു മിനിറ്റ് വഴറ്റുക.

∙ വറുത്തു വച്ചിരിക്കുന്ന ചിക്കനും സോസുകളും േചർത്ത് വഴറ്റുക. ചിക്കൻ വേവണം.

∙ കോൺഫ്ലോർ അൽപം വെള്ളത്തിൽ കലക്കി ഇതിലേക്ക് ഒഴിച്ചു രണ്ടു മിനിറ്റ് ഇളക്കുക. 

∙ ഗ്രേവി കുറുകുമ്പോൾ കറി വാങ്ങാം. കറിക്ക് ഇളംചൂടുള്ളപ്പോൾ തേൻ ചേർത്ത് സ്പ്രിങ് അണിയൻ, സെലറി എന്നിവ കൊണ്ടലങ്കരിച്ചു വിളമ്പാം.

കടപ്പാട്- ഡോ. അനിത മോഹൻ, ഫോർമർ സ്റ്റേറ്റ് നൂട്രീഷൻ പ്രോഗ്രാം ഓഫിസർ, ഡയറക്റ്ററേറ്റ് ഓഫ് ഹെൽത് സർവീസസ് 

Tags:
  • Health Tips
  • Glam Up